അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 പേർ മരിച്ചതായി റിപ്പോർട്ട്

ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയായിരുന്നു സംഭവം. പതിനായിരക്കണക്കിന് പേര്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം.

രണ്ടുദിവസമായാണ് ഇവിടെ ചൈനീസ് പുതുവത്സരാഘോഷം സംഘടിപ്പിക്കാറുള്ളത്. പ്രദേശത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. പത്ത് പേര്‍ മരിച്ചതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News