24 C
Kottayam
Thursday, June 4, 2026

മരണം കാത്ത് 10 നാള്‍..ആ അമ്മ അവസാനമായി മക്കളോട് പറഞ്ഞത്‌,ആമസോൺ കുട്ടികളുടെ അതിജീവന കഥ

Must read

മസോൺ വനത്തിൽ കുടുങ്ങി 40 ദിവസത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ അതിജീവിത കഥയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനാപകടത്തിൽപ്പെട്ടാണ് അമ്മയും നാല് മക്കളും ആമസോൺ കാട്ടിനുള്ളിൽപ്പെട്ടത്. 40 ദിവസത്തെ തിരച്ചിലിനൊടുവിൽ പിഞ്ചുകുഞ്ഞടക്കം നാല് കുട്ടികളെ കണ്ടെത്തിയെങ്കിലും അമ്മയെ ജീവനോടെ രക്ഷിക്കാനിയിരുന്നില്ല.

അപകടം ന‌ന്ന് നാല് ദിവസത്തിന് ശേഷം മരിക്കുന്നതിന് മുമ്പ് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് അമ്മ കുട്ടികളോട് നിർദേശിച്ചിരുന്നതായി പിതാവ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മഗ്‌ദലീന മുക്കുട്ടുയി കാട്ടിൽ മരിച്ചുവെന്ന് 13 വയസ്സുള്ള മകൾ തന്നോട് പറഞ്ഞതായി കുട്ടികളുടെ പിതാവ് മാനുവൽ മില്ലർ റാനോക്ക് പറഞ്ഞു.

ഇവിടെ നിന്നെങ്ങനെയെങ്കിലും രക്ഷപ്പെടൂ. നിങ്ങളുടെ അച്ഛൻ സ്നേഹമുള്ള മനുഷ്യനാണ്. ഞാൻ നിങ്ങളോട് കാണിച്ച അതേസ്നേഹം അദ്ദേഹം നിങ്ങൾക്ക് നൽകുമെന്നും അമ്മ കുട്ടികളോട് പറഞ്ഞതായി റനോക്ക് ഗോട്ടയിലെആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെയ് ഒന്നിനായിരുന്നു ലോകത്തെ ഞെ‌ട്ടിച്ച അപകടം.

നാല് കുട്ടികളുമായി ഭർത്താവിന്റെ അടുത്തേക്ക് ഒറ്റ എൻജിൻ വിമാനത്തിൽ യാത്ര ചെയ്ത യുവതിയും കുട്ടികളുമാണ് അപകടത്തിൽപ്പെട്ട്. 12, ഒമ്പത്, അഞ്ച്, ഒന്ന് വയസ്സുള്ള കുട്ടികളായിരുന്നു കൂ‌ടെ‌യുണ്ടായിരുന്നത്. ആമസോണിന്റെ ഉൾഭാ​ഗമായ അരരാകുവാര എന്നറിയപ്പെടുന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. 

- Advertisement -

പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. എനിക്ക് വിശക്കുന്നു, എന്റെ അമ്മ മരിച്ചു എന്നിവയാണ് കുട്ടികൾ ആദ്യം പറഞ്ഞതെന്ന് റെസ്ക്യൂ ഗ്രൂപ്പിലെ അംഗങ്ങൾടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. മൂത്ത മകൾ ലെസ്ലി, ചെറിയ കുട്ടിയുമായി അടുത്തേക്ക് ഓടിയെത്തിയെന്ന് രക്ഷാപ്രവർത്തകരിൽ ഒരാളായ നിക്കോളാസ് ഓർഡോണസ് ഗോമസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week