കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന് രംഗത്ത്.
അരവിന്ദക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി.മൊയ്തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇ ഡി എത്താം.വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല.സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത അരവിന്ദാക്ഷനെ വൈകിട്ടോടെ ഇഡി ഓഫീസില്‍ എത്തിച്ചു.കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്റെ പ്രതികരണം കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം കാരനാണ് അരവിന്ദാക്ഷന്.[2:13 അത്താണി ലോക്കൽ കമ്മിറ്റി അംഗം ആണ് പി ആര് അരവിന്ദാക്ഷന്.
എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു വടക്കാഞ്ചേരി നഗരസഭ കൗൺസിലർ ആണ്
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തേ പരാതി ഉന്നയിച്ചിരുന്നു