25.5 C
Kottayam
Saturday, June 6, 2026

പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ: മീഡിയവണ്‍ വിഷയത്തില്‍ പ്രതികരിച്ച് അരുണ്‍ കുമാര്‍

Must read

തിരുവനന്തപുരം: സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞ വിഷയത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ രംഗത്ത്. പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷയെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ ബാക്കി നില്‍ക്കുന്ന ജനാധിപത്യത്തിന്റെ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉള്ളടക്കത്തിലെ രാഷ്ട്രീയത്തിലുള്ള വിയോജിപ്പുകള്‍ ഈ മാധ്യമത്തിന്റെ മരണക്കുറിപ്പായിക്കൂടാ എന്നും നിരന്തരം തര്‍ക്കിച്ചും ചോദ്യങ്ങളുന്നയിച്ചും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയും ചാനല്‍ സംപ്രേഷണം തുടരേണ്ടതുണ്ടെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

മാധ്യമങ്ങളില്ലാത്ത ഗവണ്‍മെന്റോ ഗവണ്‍മെന്റില്ലാത്ത മാധ്യമങ്ങളോ ഇവയില്‍ ഒരെണ്ണം തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും രണ്ടാമത്തത് സ്വീകരിക്കും എന്ന് പറഞ്ഞത് തോമസ് ജെഫേഴ്‌സണാണ്. ഉള്ളടക്കത്തിലെ രാഷ്ട്രീയത്തില്‍ വിയോജിപ്പുണ്ട്. പക്ഷെ ആ വിയോജിപ്പുകള്‍ ഈ മാധ്യമത്തിന്റെ മരണക്കുറിപ്പായിക്കൂടാ. നിരന്തരം തര്‍ക്കിച്ചും ചോദ്യങ്ങളുന്നയിച്ചും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥപ്പെടുത്തിയും നിങ്ങള്‍ തുടരേണ്ടതുണ്ട്.

- Advertisement -

പ്രതിപക്ഷത്തിരിക്കുന്ന മാധ്യമങ്ങളുടെ ചിറകരിഞ്ഞ് ഉറപ്പാക്കേണ്ടതല്ല രാജ്യസുരക്ഷ. ഇതാണ് ഒരര്‍ത്ഥത്തില്‍ രാജ്യത്തെ ബാക്കി നില്‍ക്കുന്ന ജനാധിപത്യത്തിന്റെ സുരക്ഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓഫ് എയര്‍ എന്നാല്‍ ജനാധിപത്യത്തിന് നോ എയര്‍ എന്നാണര്‍ത്ഥം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week