27.6 C
Kottayam
Sunday, June 7, 2026

കാഞ്ഞിരപ്പള്ളിയിലെ ഷൂ മാര്‍ട്ടിന്റെ മുന്നിൽ 4 പേർ, മുഖം മറച്ചയാൾ കല്ലുകൊണ്ട് ചില്ലിന് ഒരേറ്; മടങ്ങിയത് 9 ഷൂകളുമായി

Must read

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പ്രവര്‍ത്തിച്ചിരുന്ന ഷൂ മാര്‍ട്ടിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത ശേഷം ഷൂസുകൾ മോഷ്ടിച്ചു. കുട്ടികൾ ഉൾപ്പെടുന്ന 4 അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഇവരിൽ പ്രായപൂര്‍ത്തിയായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി കോവിൽകടവിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഷൂ മാര്‍ട്ടിന്‍റെ മുൻപിലൂടെ നടന്ന് പോവുകയായിരുന്ന സംഘത്തിൽ തുവാല കൊണ്ട് മുഖം മറച്ചിരുന്ന ഒരാൾ കൈയിൽ ഉണ്ടായിരുന്ന കല്ലു കൊണ്ട് കടയിലെ ഗ്ലാസിന്റെ ചില്ലുകൾ തകര്‍ത്ത് കടക്ക് അകത്തേക്ക് കയറിയാണ് മോഷണം നടത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ സംഭവം നടക്കുമ്പോൾ ഓടി മറഞ്ഞിരുന്നെങ്കിലും മോഷണം നടന്ന ശേഷം ഇവര്‍ ഒന്നിച്ചാണ് തിരിച്ചു പോയത്. കടയുടെ ഷട്ടറിന് മുൻവശമുള്ള ഗ്ലാസിനുള്ളിൽ വെച്ചിരുന്ന ഒൻപത് ഷൂസാണ് ഇവര്‍ മോഷ്ടിച്ചത്. 

തകര്‍ന്ന ഗ്ലാസും മോഷണം പോയ ഷൂസും അടക്കം 50000 രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കട ഉടമ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ നാല് പേര്‍ ഉൾപ്പെട്ടിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ട്. ഇവര്‍ ജുവൈനൽ കസ്റ്റഡിയിലും പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലുമാണുള്ളത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week