28.1 C
Kottayam
Sunday, June 7, 2026

ഏഴരക്കൊല്ലമായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെ നേരിൽ കാണുന്നത് ആദ്യമായി,ഭാഗ്യമായി കാണുന്നുവെന്ന് ഫഹദ്

Must read

തിരുവനന്തപുരം:ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യമായി നേരിൽക്കണ്ടുവെന്ന് നടൻ ഫഹദ് ഫാസിൽ. ഈ സന്ധ്യ അതിനുള്ള നിമിത്തമായത് തന്റെ ഭാ​ഗ്യമായി കാണുന്നുവെന്നും താരം പറഞ്ഞു.

തിരുവനന്തപുരത്ത് കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫഹദ്. തിരുവനന്തപുരം തന്റെ പ്രിയനഗരമാണ്. താൻ ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ്ങിനു വന്നതും തന്റെ വിവാഹം നടന്നതുമൊക്കെ ഇവിടെയാണെന്നും ഫഹദ് പറഞ്ഞു. 

‘‘മലയാളസിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് എന്റെ തലമുറ പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അതിന് ഏറ്റവും വലിയ കാരണമായി താൻ കാണുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റമാണ്. ആ മാറ്റത്തിൽ ആദ്യം കാണുന്നത് കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വളർച്ചയാണ്. 

കേരളത്തിലെ ടൂറിസം വളർന്നപ്പോൾ അതിനോടനുബന്ധമായി വേറെയും ഇൻഡസ്ട്രികൾ വളർന്നു. ഞാനതിൽ ഏറ്റവും കൂടുതൽ നേട്ടം കാണുന്നത് മലയാള സിനിമയ്ക്കാണ്. കുമ്പളങ്ങി നൈറ്റ്സ് ആയാലും മഹേഷിന്റെ പ്രതികാരമായാലും. കുമ്പളങ്ങി എന്ന സ്ഥലമില്ലെങ്കിൽ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില്ല. ഇടുക്കിയില്ലെങ്കിൽ മഹേഷിന്റെ പ്രതികാരമില്ല.

- Advertisement -

കുട്ടനാടില്ലെങ്കിൽ ആമേനില്ല. ഇത്രയും സ്ഥലങ്ങൾ മലയാളക്കരയിലുള്ളപ്പോൾ തീർച്ചയായും മലയാളത്തിന്റെ കഥ തന്നെയാണ് പറയേണ്ടതെന്ന് ഒരുപാട് സുഹൃത്തുക്കൾ പറയാറുണ്ട്. ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം തങ്ങളേപ്പോലുള്ളവർക്ക് പുതിയൊരു അവസരമാണ് തുറന്നിരിക്കുന്നത്.

- Advertisement -

ഇപ്പോൾ ഇന്ത്യയിലാദ്യമായി സിനിമാ ടൂറിസം വരാൻ പോവുകയാണ്. അതിന് എല്ലാ രീതിയിലുള്ള സഹകരണവും സഹായവും ഞാൻ സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും പ്രഖ്യാപിക്കുന്നു. ടൂറിസത്തിനൊപ്പം തന്നെ വളരേണ്ടവയാണ് സിനിമയടക്കമുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ.

ഒരുപാട് ഓർമകളും നന്മകളുമുള്ള നഗരമാണ് തിരുവനന്തപുരം. ആദ്യമായി അച്ഛനൊപ്പം ഷൂട്ടിങ് കാണാൻ വന്നത് ഇവിടെയാണ്. ഒരുപാട് അംഗീകാരങ്ങൾതന്നു. ഇതിനൊക്കെ ഉപരി എന്റെ വിവാഹം നടന്നതും ഇവിടെയാണ്.’’–ഫഹദ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week