KeralaNews

എക്സൈസ് കായികമേളയ്ക്കിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: എക്സൈസ് കായികമേളയ്ക്കിടെ മത്സരാർഥി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫിസർ ആർ.വേണുകുമാർ (53) ആണ് മരിച്ചത്. രാവിലെ ഏഴരയോടെ 800 മീറ്റർ നടത്ത മത്സരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുമ്പോൾ വേണുകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണുകുമാറിന്റെ മരണത്തെ തുടർന്ന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടത്തിയിരുന്ന കായികമേള നിർത്തിവച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button