27.9 C
Kottayam
Friday, June 12, 2026

അകത്ത് കാല്‍പ്പന്തിന്റെ പൂരം;പുറത്ത് തെരുവ് യുദ്ധം; ലോകകപ്പ് സ്റ്റേഡിയത്തിന് പുറത്ത് കലാപം, പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

Must read

മെക്‌സിക്കോ സിറ്റി: ചരിത്രത്തിലെ ഏറ്റവും ചെലവേറിയതും വലുതുമായ 2026 ഫിഫ ലോകകപ്പിന് ആസ്റ്റക്ക സ്റ്റേഡിയത്തില്‍ അതിഗംഭീരമായ തുടക്കം കുറിച്ചെങ്കിലും, സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയത് ചോര ചിന്തിയ നാടകീയ രംഗങ്ങള്‍. സ്റ്റേഡിയത്തിനുള്ളില്‍ പോപ്പ് രാജ്ഞി ഷക്കീറയുടെ സംഗീതവും വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗവും പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തിയപ്പോള്‍, സ്റ്റേഡിയത്തിന് തൊട്ടുപുറത്ത് സായുധരായ റയട്ട് പോലീസും നൂറുകണക്കിന് പ്രതിഷേധക്കാരും തമ്മില്‍ തെരുവ് യുദ്ധമാണ് നടന്നത്. അകത്തെ ഫുട്‌ബോള്‍ ലഹരിയും പുറത്തെ കണ്ണീര്‍വാതക പുകപടലങ്ങളും തമ്മിലുള്ള വലിയ വൈരുദ്ധ്യത്തിനാണ് ഉദ്ഘാടന ദിവസം മെക്‌സിക്കോ സിറ്റി സാക്ഷ്യം വഹിച്ചത്.

സ്റ്റേഡിയത്തിനകത്ത് കൊളംബിയന്‍ താരം ഷക്കീറയും ആഫ്രോബീറ്റ്‌സ് താരം ബേര്‍ണാ ബോയും ചേര്‍ന്ന് ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ പാടി കാണികളെ ഇളക്കിമറിച്ചു. നിയോണ്‍ മഞ്ഞ വസ്ത്രവും സണ്‍ഗ്ലാസുമണിഞ്ഞ് വേദിയിലെത്തിയ ഷക്കീറയുടെ നൃത്തച്ചുവടുകള്‍ക്കൊപ്പം പരമ്പരാഗത മെക്‌സിക്കന്‍ മരിയാച്ചി സംഗീതസംഘവും ചേര്‍ന്നതോടെ ചടങ്ങ് അതിഗംഭീരമായി. സ്റ്റേഡിയത്തിന്റെ നടുവില്‍ ഉയര്‍ന്ന ഭീമാകാരമായ ലോകകപ്പ് ട്രോഫിയുടെ സ്വര്‍ണ്ണ പ്രതിരൂപത്തിന് ചുറ്റും നൂറുകണക്കിന് നര്‍ത്തകര്‍ അണിനിരന്നതോടെ ഗാലറി അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊണ്ടു. മെക്‌സിക്കോയിലെ ഫുട്‌ബോള്‍ ആരാധകര്‍ ചുവപ്പും പച്ചയും വസ്ത്രങ്ങളണിഞ്ഞും പരമ്പരാഗത തൊപ്പികള്‍ ധരിച്ചും സ്റ്റേഡിയത്തെ വര്‍ണ്ണക്കടലാക്കി മാറ്റി.

- Advertisement -

- Advertisement -

എന്നാല്‍ ഈ ആവേശപ്പൂരത്തിന് തൊട്ടപ്പുറത്ത്, ടൂര്‍ണമെന്റ് തുടങ്ങി മിനിറ്റുകള്‍ക്കകം വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ശമ്പള വര്‍ദ്ധനവും പെന്‍ഷന്‍ പരിഷ്‌കരണവും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തീവ്ര ഇടതുപക്ഷ അധ്യാപക സംഘടനകളും, മെക്‌സിക്കോയിലെ മയക്കുമരുന്ന് യുദ്ധത്തില്‍ കാണാതായവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ എട്ടോളം സംഘടനകളാണ് ഉദ്ഘാടന ചടങ്ങിന്റെ സമയത്ത് സ്റ്റേഡിയത്തിന് പുറത്ത് ഒത്തുകൂടിയത്. കളി തുടങ്ങാന്‍ പത്ത് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ, മുഖംമൂടി ധരിച്ച ഇരുനൂറോളം പേരടങ്ങുന്ന വലിയൊരു സംഘം സുരക്ഷാവേലികള്‍ തകര്‍ത്ത് സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായത്.

പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലുകളും ഫ്‌ലെയറുകളും മോട്ടോലോവ് കോക്ക്‌ടെയിലുകളും (പെട്രോള്‍ ബോംബ്) എറിഞ്ഞു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി തകര്‍ത്ത അക്രമികള്‍, കയ്യില്‍ കിട്ടിയ മാരകായുധങ്ങളുമായി റയട്ട് പോലീസിനെ നേരിട്ടു. കല്ലേറില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും അവര്‍ ബോധരഹിതയാകുകയും ചെയ്തു. സ്ഥിതി വഷളായതോടെ വന്‍ സായുധ പോലീസ് സന്നാഹവും കുതിരപ്പടയും രംഗത്തിറങ്ങി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഇതേസമയം, സ്റ്റേഡിയത്തിലേക്ക് നടന്നുപോകുകയായിരുന്ന ഒരു ആരാധകന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം സി.പി.ആര്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

- Advertisement -

വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും കരിനിഴല്‍ വീണ ഈ ഉദ്ഘാടന ചടങ്ങില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നത് ശ്രദ്ധേയമായി. യു.എസും കാനഡയും സംയുക്തമായി മെക്‌സിക്കോയ്‌ക്കൊപ്പം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും ചടങ്ങില്‍ ട്രംപിന്റെ സാന്നിധ്യമുണ്ടായില്ല. ഇതിനിടെ, അമേരിക്കന്‍ കായിക പ്രേമികളെ പ്രകോപിപ്പിച്ചുകൊണ്ട് മറ്റൊരു സംഭവവും നടന്നു. യു.എസിലെ ഔദ്യോഗിക ലോകകപ്പ് സംപ്രേഷകരായ ‘ഫോക്‌സ് സ്‌പോര്‍ട്‌സ്’ ഷക്കീറയുടെയും മറ്റ് മുന്‍നിര താരങ്ങളുടെയും അതിഗംഭീരമായ ഉദ്ഘാടന ചടങ്ങ് തത്സമയം കാണിക്കാന്‍ തയ്യാറായില്ല. ഇതിന് പകരമായി സ്റ്റുഡിയോയിലെ മുന്‍താരങ്ങളുടെ ചര്‍ച്ചയാണ് അവര്‍ കാണിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് അമേരിക്കന്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

കളിക്കളത്തിന് പുറത്തെ രാഷ്ട്രീയവും നയതന്ത്രപരവുമായ കടുത്ത തര്‍ക്കങ്ങളാണ് ഈ ലോകകപ്പിനെ ചരിത്രത്തിലെ ഏറ്റവും വിവാദഭരിതമായ ടൂര്‍ണമെന്റാക്കി മാറ്റുന്നത്. നിലവില്‍ വന്‍ശക്തികളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇറാന്‍ ടീമിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടെങ്കിലും അമേരിക്കയില്‍ രാത്രി താമസിക്കാന്‍ വിലക്കുണ്ട്. അതിനാല്‍ ഇറാന്‍ കളിക്കാര്‍ മെക്‌സിക്കോയിലെ തങ്ങളുടെ താവളത്തില്‍ നിന്ന് മത്സരദിവസങ്ങളില്‍ യു.എസിലേക്ക് വിമാനമാര്‍ഗ്ഗം പറന്ന് കളി കഴിഞ്ഞ് ഉടന്‍ മടങ്ങേണ്ട അവസ്ഥയിലാണ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ കടുത്ത വിസാ നയങ്ങള്‍ കാരണം ആഫ്രിക്കയിലെ മികച്ച റഫറിയായ സൊമാലിയയുടെ ഒമര്‍ അര്‍താനെ മിയാമി വിമാനത്താവളത്തില്‍ വെച്ച് തടയുകയും ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തത് വലിയ നയതന്ത്ര പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിലൂടെ സാധാരണക്കാരായ ആരാധകരെ പിഴിഞ്ഞു പണമുണ്ടാക്കാനാണ് ഫിഫ ശ്രമിക്കുന്നതെന്ന വലിയ ആക്ഷേപവും ശക്തമാണ്. കനത്ത തുക നല്‍കി ടിക്കറ്റെടുക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ മെക്‌സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ സോക്കലോ പ്ലാസയിലെ ഫാന്‍ ഫെസ്റ്റിലാണ് ഒത്തുകൂടിയത്. എന്നാല്‍ ഇവിടേക്കും പതിനായിരക്കണക്കിന് ആളുകള്‍ ഒരേസമയം ഇരച്ചുകയറിയതോടെ വലിയ തള്ളിച്ചയും സംഘര്‍ഷവുമുണ്ടായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. ഒടുവില്‍ സ്ഥലം നിറഞ്ഞുകവിഞ്ഞതായി പ്രഖ്യാപിച്ച് അധികൃതര്‍ ഫാന്‍ സോണ്‍ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു.

വന്‍തോതില്‍ പണം ചിലവഴിച്ച് നടത്തുന്ന ഈ ലോകകപ്പ് കാരണം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ മെക്‌സിക്കോയില്‍ വലിയ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് വലിയ തോതില്‍ മലിനീകരണത്തിന് കാരണമാകുമെന്നാണ് ഇവരുടെ വാദം. കൂടാതെ, വരും ആഴ്ചകളില്‍ വടക്കേ അമേരിക്കയെ ബാധിച്ചേക്കാവുന്ന ‘ഗോഡ്സില്ല എല്‍ നിനോ’ (ഏീറ്വശഹഹമ ഋഹ ചശിീ) എന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും ടൂര്‍ണമെന്റിനെ ബാധിക്കുമെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഈ ആഴ്ച യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ ടൊര്‍ണാഡോ മുന്നറിയിപ്പുകളും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ആദ്യ മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട്, സ്‌കോട്ട്ലന്‍ഡ് ടീമുകള്‍ കടുത്ത ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള തീവ്ര പരിശീലനത്തിലാണ്. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കോട്ട്ലന്‍ഡ് ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടുന്നത്. പുതിയ കോച്ച് തോമസ് ടുഹേലിന് കീഴിലിറങ്ങുന്ന ഹാരി കെയിന്റെ ഇംഗ്ലണ്ട് പട അടുത്ത ബുധനാഴ്ച ടെക്‌സാസിലെ കടുത്ത ചൂടില്‍ ക്രൊയേഷ്യയെ നേരിടും. യുകെയിലെ സമയക്രമം അനുസരിച്ച് മത്സരങ്ങള്‍ അര്‍ദ്ധരാത്രിയിലായതിനാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ വലിയ ആവേശത്തിലാണ്. ഇംഗ്ലണ്ടോ സ്‌കോട്ട്ലന്‍ഡോ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നാല്‍ രാജ്യത്തെ പബ്ബുകളില്‍ റെക്കോര്‍ഡ് ബിസിനസ്സ് നടക്കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

വിവാദങ്ങളും തെരുവ് യുദ്ധങ്ങളും ലോകകപ്പിന്റെ തുടക്കത്തിന് കരിനിഴല്‍ വീഴ്ത്തിയെങ്കിലും, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എല്ലാവരോടും ‘റിലാക്‌സ്’ ആകാനാണ് ആവശ്യപ്പെടുന്നത്. വിസയും സുരക്ഷയും പൂര്‍ണ്ണമായും ഗവണ്‍മെന്റുകളുടെയും പോലീസിന്റെയും തീരുമാനമാണെന്നും ഫിഫ ഒരു കായിക സംഘടന മാത്രമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ടൂര്‍ണമെന്റിന്റെ ആവേശം തകര്‍ക്കാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കഴിയില്ലെന്ന സൂചന നല്‍കിക്കൊണ്ട് മെക്‌സിക്കോ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. വെള്ളിയാഴ്ച നടക്കുന്ന മത്സരങ്ങളില്‍ അമേരിക്കയും കാനഡയും തങ്ങളുടെ സ്വന്തം വേദികളില്‍ വന്‍ ഉദ്ഘാടന ചടങ്ങുകളോടെ ടൂര്‍ണമെന്റിലേക്ക് പന്തുരുട്ടും.

മെക്സിക്കോ സിറ്റി, ഫിഫ ലോകകപ്പ് 2026, ആസ്റ്റക്ക സ്റ്റേഡിയം, ഷക്കീറ, ഫുട്ബോൾ ലോകകപ്പ് സംഘർഷം, റയട്ട് പോലീസ്, ലോകകപ്പ് ഉദ്ഘാടനം, Mexico City, FIFA World Cup 2026, Azteca Stadium, Shakira, World Cup Protest, Riot Police, Football News

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആസ്റ്റക്കയിൽ റെക്കോർഡ് കിക്കോഫ്; ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മൂന്ന് റെഡ് കാർഡുകൾ, ചരിത്രത്തിലാദ്യം

മെക്സിക്കോ സിറ്റി: ഉദ്ഘാടന മത്സരത്തിന്റെ എല്ലാവിധ ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ, മെക്‌സിക്കോ താരം സെസാർ മൊണ്ടെസ് എന്നിവരാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്....

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തി യുഡിഎഫ് സർക്കാർ. സംസ്ഥാന പോലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി നിലവിലെ ഇന്റലിജൻസ് മേധാവി പി.വിജയനെ...

ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ മെക്സിക്കോയ്ക്ക് 2 ഗോൾ ജയം;അരങ്ങേറ്റം കുറിച്ച് പതിനേഴുകാരൻ ഗിൽബെർട്ടോ മോറ

മെക്സിക്കോ സിറ്റി ∙ ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആതിഥേയരായ മെക്സിക്കോയ്ക്ക് ആധികാരിക ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മെക്സിക്കോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജയിച്ചത്. 9–ാം മിനിറ്റിൽ യൂലിയൻ ക്വിനോണസ്,...

വിവാദങ്ങൾക്കിടെ അൻസിബയ്ക്ക് ‘അമ്മ’യുടെ കാരണം കാണിക്കൽ നോട്ടീസ്; ജൂൺ 17-നകം വിശദീകരണം നൽകണം

കൊച്ചി: മലയാള സിനിമാ രംഗത്തെ പ്രമുഖ താരസംഘടനയായ 'അമ്മ' (AMMA) തങ്ങളുടെ മുൻ ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസന് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കം പുതിയൊരു...

വീണ്ടും നിപ്പ: വൈറലായി മുരളീധരന്റെ ‘എരണംകെട്ടവൻ’ പ്രസംഗം; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും നിപ്പ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെ 2021ലെ 'എരണംകെട്ടവന്‍' പ്രസംഗം ചര്‍ച്ചയാക്കി സമൂഹമാധ്യമങ്ങളും സിപിഎം മുഖപത്രവും. മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സമൂഹമാധ്യമത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചു. ‘‘കഴിഞ്ഞ സര്‍ക്കാരിന്റെ...

Popular this week