മലപ്പുറം: സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശന്(48)ആണ് മലപ്പുറത്ത് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയാണ് ഗണേശന് മരിച്ചത്.
കോതമംഗലം സ്വദേശി തോണിക്കുന്നേല്‍ ടി.വി. മത്തായി(67)ആണ് എറണാകുളത്ത് മരിച്ചത്. കൊവിഡ് പോസിറ്റീവ് ആയി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മത്തായി. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു. ഇതോടെ സംസ്ഥാനത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.