24.9 C
Kottayam
Saturday, June 6, 2026

തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവം: ആലത്തൂർ സ്വദേശിയായ പ്രതി പിടിയിൽ

Must read

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലത്തൂര്‍ സ്വദേശി സുരേഷ് (മധു) ആണ് പിടിയിലായത്. ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറി.

പൂരം കാണാനെത്തിയ വ്‌ളോഗറായ വിദേശവനിതയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ താന്‍ നേരിട്ട ദുരനുഭവം ഇംഗ്ലണ്ട് സ്വദേശിനിയായ വനിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

പൂരത്തിന്റെ അന്ന് രാത്രിയിലായിരുന്നു സംഭവം. വ്‌ളോഗിനായി പൂരം ചിത്രീകരിക്കുന്നതിനിടെ ശ്രീമൂലസ്ഥാനത്തുവെച്ച് മധുവുമായി ഇവര്‍ സംസാരിച്ചു. സംസാരത്തിനൊടുവിലാണ് ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയത്. എന്നാല്‍, അന്ന് സംഭവം പുറത്തറിഞ്ഞിരുന്നില്ല. യുവതി പരാതിയും നല്‍കിയിരുന്നില്ല.

യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അന്ന് ലഭ്യമായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.

- Advertisement -

അടുത്തിടെ ഝാര്‍ഖണ്ഡില്‍ വിദേശവനിത കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നാടായ കേരളത്തിലേക്ക് വരൂ എന്നുപറഞ്ഞ് വീഡിയോ പങ്കുവെച്ച വിദേശ വനിതാ വ്‌ളോഗര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. പൂരത്തേക്കുറിച്ച് സംസാരിച്ച ശേഷം മധു വനിതയെ കടന്നുപിടിക്കുന്നതും ചുംബിക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യമാണ് യുവതി പങ്കുവെച്ചത്. ഇയാളെ യുവതി തട്ടിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. പൂരത്തിന്റെ നല്ല അനുഭവങ്ങള്‍ക്കിടയിലും ചോദ്യം ചെയ്യപ്പെടേണ്ട ചില കാര്യങ്ങളുണ്ടായി എന്ന് യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. യുവതി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി മലയാളികളാണ് മാപ്പ് പറഞ്ഞുകൊണ്ട് കമന്റുകളിട്ടത്.

- Advertisement -

യുവതിയും അമേരിക്കക്കാരനായ സുഹൃത്തും കേരളത്തിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അല്‍പ്പം മലയാളഭാഷയും ഇരുവരും ഇവിടെനിന്ന് പഠിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week