24.3 C
Kottayam
Saturday, June 6, 2026

അവസാന ഓവർ ത്രില്ലർ ! ചെന്നൈക്കെതിരെ രാജസ്ഥാന് ആറ് റൺസിന്റെ തകർപ്പൻ ജയം

Must read

ഗുവാഹത്തി: മഹേന്ദ്ര സിംഗ് ധോണിക്ക് ഫിനിഷ് ചെയ്യാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിന്‍റെ പക്ഷത്തായിരുന്നു. ഐപിഎല്ലിലെ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ ആദ്യ ജയം കുറിച്ചു. അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്ട്രൈക്കിലുണ്ടായിരുന്നത് സാക്ഷാല്‍ എം എസ് ധോണി. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി.

വീണ്ടുമെറിഞ്ഞ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ ബൗണ്ടറിയില്‍ ഹെറ്റ്മെയര്‍ പറന്നു പിടിച്ചു. അടുത്ത പന്തില്‍ ജാമി ഓവര്‍ടണിന്‍റെ വക സിംഗിള്‍. മൂന്നാം പന്തില്‍ ജഡേജയുടെ സിംഗിള്‍.ലക്ഷ്യം മൂന്ന് പന്തില്‍ 17 റണ്‍സ്. നാലാം പന്തില്‍ ഓവര്‍ടണിന്‍റെ സിക്സ്. ഇതോടെ ലക്ഷ്യം രണ്ട് പന്തില്‍ 11 റണ്‍സ്.

- Advertisement -

അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് രാജസ്ഥാന്‍റെ വിജയം ഉറപ്പിച്ചു. അവസാന പന്തില്‍ രണ്ട് റൺസ് കൂടി നേടിയ ചെന്നൈ ആറ് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. മൂന്ന് കളികളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയും രാജസ്ഥാന്‍റെ ആദ്യ ജയവുമാണിത്. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 182-9, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6.

- Advertisement -

183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് തുടക്കത്തില്‍ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയെ ജോഫ്ര ആര്‍ച്ചര്‍ പൂജ്യനായി മടക്കി. രാഹുല്‍ ത്രിപാഠിയും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ചെന്നൈയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് പിന്നാലെ സ്പിന്നര്‍മാരെ പന്തെറിയാന്‍ വിളിച്ച രാജസ്ഥാന്‍ നായകന്‍ ചെന്നൈയെ വരിഞ്ഞുമുറുക്കി. ഒടുവില്‍ റണ്‍ നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ ത്രിപാഠി മടങ്ങി. 19 പന്തില്‍ 23 റണ്‍സടിച്ച ത്രിപാഠിയെ ഹസരങ്കയാണ് മടക്കിയത്.

- Advertisement -

സ്പിന്നര്‍മാരെ നേരിടാന്‍ ചെന്നൈ നാലാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. ഹസരങ്കക്കെതിരെ ഫോറും സിക്സും പറത്തി ഭീഷണി ഉയര്‍ത്തിയ ശിവം ദുബെയെ തൊട്ടടുത്ത പന്തില്‍ ഹസരങ്ക തന്നെ വീഴ്ത്തി. 10 പന്തില്‍ 18 റണ്‍സായിരുന്നു ശിവം ദുബെയുടെ നേട്ടം. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പതിനാലാം ഓവറില്‍ ചെന്നൈയെ 100 കടത്തി. പിന്നാലെ 37 പന്തില്‍ റുതുരാജ് അര്‍ധസെഞ്ചുറി തികച്ചു.

15 ഓവറില്‍ 122 റണ്‍സിലെത്തിയ ചെന്നൈക്ക് അവസാന അഞ്ചോവറില്‍ 61 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിനാറാം ഓവര്‍ എറിയാനെത്തിയ ഹസരങ്കയെ റുതുരാജ് സിക്സിന് പറത്തിയതിന് പിന്നാലെ തൊട്ടടുത്ത പന്തിലും സിക്സിന് ശ്രമിച്ച് പുറത്തായി. 44 പന്തില്‍ 63 റണ്‍സെടുത്ത് റുതുരാജ് മടങ്ങുമ്പോള്‍ ജയത്തിലേക്ക് ചെന്നൈക്ക് 54 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

റുതുരാജ് മടങ്ങിയതിന് പിന്നാലെ ഏഴാം നമ്പറില്‍ ധോണി ക്രീസിലിറങ്ങി. അവസാന നാലോവറില്‍ 53 റണ്‍സായിരുന്നു ചെന്നൈക്ക് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നു. പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും 9 റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വിട്ടുകൊടുത്തത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ മഹീഷ തീക്ഷണയുടെ ഓവറില്‍ ആറ് റണ്‍സ് മാത്രം നേടാനെ ജഡേജക്കും ധോണിക്കും കഴിഞ്ഞുള്ളു. തുഷാര്‍ദേശ് പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ധോണി നാലാം പന്തില്‍ സിക്സ് പറത്തി ആരാധകരെ ആവേശത്തിലാഴ്ത്തി. അവസാന പന്തില്‍ ജഡേജയും സിക്സ് നേടിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി.

മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ജോഫ്ര ആര്‍ച്ചറുണ്ടായിട്ടും അവസാന ഓവര്‍ എറിയാന്‍ സന്ദീപ് ശര്‍മയെ ആണ് റിയാന്‍ പരാഗ് നിയോഗിച്ചത്. സന്ദീപിന്‍റെ ആദ്യ പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച ധോണിയെ(11 പന്തില്‍ 16) ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ബൗണ്ടറിയില്‍ ഓടിപ്പിടിച്ചതോടെ ചെന്നൈയുടെ പ്രതീക്ഷ മങ്ങി. പിന്നീടുള്ള രണ്ട് പന്തുകളില്‍ സിംഗിള്‍. ഇതോടെ മൂന്ന് പന്തില്‍ ലക്ഷ്യം 17 റണ്‍സ്. നാലാം പന്തില്‍ ജാമി ഓവര്‍ടണിന്‍റെ സിക്സര്‍ ചെന്നൈക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ അഞ്ചാം പന്തിലും ആറാം പന്തിലും രണ്ട് റണ്‍സ് വീതമെടുക്കാനെ ചെന്നൈക്കായുള്ളു. രാജസ്ഥാന് വേണ്ടി ഹസരങ്ക 35 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ മൂന്നോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാൻ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. നിതീഷ് റാണയൊഴികയെുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതാണ് 200 കടക്കുമായിരുന്ന രാജസ്ഥാന്‍ സ്കോര്‍ 182 റൺസിലൊതുക്കിയത്.

36 പന്തില്‍ 81 റണ്‍സടിച്ച നിതീഷ് റാണയാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ്‍ 16 പന്തില്‍ 20 റണ്‍സെടുത്തപ്പോള്‍ യശസ്വി ജയ്സ്വാള്‍ നാലു റണ്ണെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 37 റണ്‍സെടുത്തു. ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.ചെന്നൈക്കായി നൂര്‍ അഹമ്മദും ഖലീല്‍ അഹമ്മദും രണ്ട് വിറ്റ് വീതമെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week