24 C
Kottayam
Saturday, December 7, 2024

എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങി,2 കുഞ്ഞുങ്ങൾ മരിച്ചു; സംഭവം ചെന്നൈയിൽ, അന്വേഷണം

Must read

- Advertisement -

ചെന്നൈ: ചെന്നൈയിൽ എലിവിഷം വച്ച മുറിയിൽ കിടന്നുറങ്ങിയ രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം. ആറ് വയസ്സുകാരിയായ വിശാലിനിയും ഒരു വയസ്സുള്ള സായി സുദർശനുമാണ് മരിച്ചത്. ഇവരുടെ അച്ഛനമ്മമാരായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുന്ദ്രത്തൂരിലാണ് ദാരുണമായ സംഭവമുണ്ടായത്.

ബാങ്ക് മാനേജരായ ഗിരിധരൻ, വീട്ടിൽ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാർ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. വീട്ടിൽ രാത്രിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

- Advertisement -

സുഹൃത്തുക്കൾ ആശുപത്രിയിലെത്തിക്കും മുൻപേ കുട്ടികളുടെ മരണം സംഭവിച്ചു. മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം, കുട്ടികൾ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം....

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ വെടിവെച്ച് കൊലപ്പെടുത്തി; അധ്യാപകന്റെ ബൈക്കുമായി രക്ഷപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിദ്യാര്‍ത്ഥിയുടെ വേടിയേറ്റ് സ്കൂള്‍ പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. ധമോറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ സുരേന്ദ്രകുമാർ സക്‌സേനയാണ് മരിച്ചത്. സ്കൂളിലെ ബാത്ത്റൂമില്‍ മരിച്ച നിലയിലാണ് മൃതശരീരം കണ്ടെടുത്തത്....

സ്കൂട്ടറിന് പിന്നിൽ ക്രെയിൻ ഇടിച്ചു, പിൻസീറ്റിലിരുന്ന വിദ്യാർത്ഥിനി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം:മലപ്പുറം പെരിന്തൽമണ്ണയിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...

സംസ്ഥാനത്ത്‌ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു ; യൂണിറ്റിന് 16 പൈസ വീതം കൂട്ടി ; ബിപിഎൽകാർക്കും ബാധകം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. വൈദ്യുതി നിരക്ക് വർദ്ധനയ്ക്ക് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്....

ജയ്‌സ്വാളിന്റെ സ്ലെഡ്ജിംഗിന് സ്റ്റാര്‍ക്കിന്റെ പ്രതികാരം; ഇന്ത്യയെ 180 ന് എറിഞ്ഞുവീഴ്ത്തിയ ഓസീസ് ശക്തമായ നിലയില്‍

അഡ്ലെയ്ഡ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍...

Popular this week