28.4 C
Kottayam
Saturday, June 6, 2026

അജ്ഞാതരായ പോലീസുകാര്‍ പിന്തുടരുന്നു, പിന്നില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍; ആരോപണവുമായി സുപ്രീംകോടതിയില്‍ സിദ്ദിഖ്

Must read

ന്യൂഡല്‍ഹി: അജ്ഞാതരായ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പിന്തുടരുന്നുവെന്ന് ആരോപിച്ച് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇവര്‍ തന്നെ പിന്തുടരുന്നതും സിദ്ദിഖ് പറഞ്ഞു. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അജ്ഞാതര്‍ തന്നെ വിടാതെ പിന്തുടരുന്ന കാര്യം പോലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനിലും അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴൊക്കെ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടതില്‍ തന്റെ കൈവശമുള്ളത് കൈമാറി. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയിട്ടുണ്ട്. എന്നാല്‍, പഴയ ഫോണുകള്‍ തന്റെ കൈയിലില്ലെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.

അതേസമയം, സിദ്ദിഖിനെതിരെ ശക്തമായ പരാമര്‍ശങ്ങളുമായി കഴിഞ്ഞ ദിവസം സംസ്ഥാനം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ചരിത്രം നായകനായി വാഴ്ത്തുന്നതിന് മുമ്പ് നടന്‍ സിദ്ദിഖിന്റെ കള്ളി വെളിച്ചത്തു കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

- Advertisement -

വരുംതലമുറ സിദ്ദിഖിനെ സര്‍വ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. സിദ്ദിഖിന്റെ യഥാര്‍ഥ സ്വഭാവം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്. ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week