NationalNewsRECENT POSTS
സൊമാറ്റോയില്‍ കൂട്ട പിരിച്ചുവിടല്‍; ജോലി നഷ്ടമാകുന്നത് നൂറോളം പേര്‍ക്ക്
ബംഗളൂരു: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുഡ്ഗാവിലെ ഓഫീസിലെ കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമിലെ 70-100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെയും അനാവശ്യ ജീവനക്കാരെ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ശരിയാണെന്ന് സൊമാറ്റോ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് വര്‍ക്ക് ഫോഴ്‌സിലെ അനാവശ്യകതയാണ് പിരിച്ചുവിടലിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ സേവന നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഓര്‍ഡറുകളുടെ ശതമാനം ഗണ്യമായി കുറഞ്ഞെന്നും കമ്പനി വക്താവ് പറഞ്ഞു. കസ്റ്റമര്‍ സപ്പോര്‍ട്ട് വകുപ്പിനെയാണ് ഇത് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News