കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി. ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു. പരിചയക്കാരായ സ്ത്രീകള്‍ അറിയിച്ചപ്പോഴാണ് യുവാവ് സംഭവം അറിയുന്നത്.
കാറ്ററിംഗ് സ്ഥാപനം നടത്തുന്ന ഷെനീരിന്റെ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് മെസേജുകള്‍ പോയത്. മുപ്പതോളം സ്ത്രീകള്‍ക്കാണ് അശ്ലീല സന്ദേശങ്ങള്‍ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങള്‍.
താന്‍ ഉറങ്ങിയതിന് ശേഷമാണ് മെസേജുകള്‍ പോയതെന്നും, മെസേജ് കിട്ടിയ ചില സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചു പറയുമ്പോഴാണ് സംഭവമറിഞ്ഞതെന്നും ഷാനിര്‍ പറയുന്നു. സംഭവത്തില്‍ സൈബര്‍ സെല്ലിനും കണ്ണൂര്‍ ഡിവൈഎസ്പിക്കും പരാതി നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News