CrimeNationalNews

ആൺസുഹൃത്തുമായുള്ള ചാറ്റിംഗ്;16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍

ന്യൂഡല്‍ഹി: ആണ്‍സുഹൃത്തുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനായ 17-കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വയറിന് വെടിയേറ്റ 16-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആണ്‍സുഹൃത്തിനോട് പെണ്‍കുട്ടി വാട്‌സാപ്പില്‍ പതിവായി ചാറ്റ് ചെയ്യുന്നതിനെ സഹോദരന്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ ഇത് വകവെയ്ക്കാതെ പെണ്‍കുട്ടി വാട്‌സാപ്പ് ചാറ്റിങ്ങും ഫോണ്‍വിളിയും തുടര്‍ന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി വാട്സാപ്പിൽ ചാറ്റ് ചെയുന്നത് സഹോദരൻ കണ്ടു. തുടർന്നുണ്ടായ തർക്കമാണ് 17-കാരനെ അക്രമണത്തിലേക്ക് നയിച്ചത്. കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സഹോദരിക്ക് നേരേ 17കാരൻ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രി അധികൃതരാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.
നാല് മാസം മുമ്പ് മരിച്ച സുഹൃത്താണ് തനിക്ക് തോക്ക് നല്‍കിയതെന്നാണ് 17-കാരന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button