കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുമ്പോഴും മദ്യശാലകള്‍ പൂട്ടില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി പൂട്ടിച്ചു. ജീവനക്കാരെ ഉള്‍പ്പടെ അകത്തിട്ട് പ്രതിഷേധക്കാര്‍ ഔട്ട്ലെറ്റിന്റെ ഷട്ടര്‍ താഴ്ത്തുകയായിരുന്നു.
പിന്നീട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ഔട്ട്ലെറ്റ് തുറന്നത്. നഗരത്തിലെ മറ്റ് ഔട്ട്ലെറ്റുകളും പൂട്ടിക്കുമെന്നും മുന്‍കരുതല്‍ നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ ആത്മാര്‍ഥതയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
നേരത്തെ രാവിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന കള്ളുഷാപ്പ് ലേലത്തിനെതിരേയും യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News