തൃശൂര്‍: കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ.സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്ന ആവശ്യമവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ, തൃശൂര്‍ ജില്ലാ കളക്ടര്‍ ഷാനവാസ് ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃശൂര്‍ ഡി.എം.ഒയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.
വിദേശത്തു നിന്ന് വന്നവരെ ക്വാറന്റീനില്‍ പാര്‍പ്പിച്ച ഹോട്ടലില്‍ മന്ത്രി എ.സി.മൊയ്തീന്‍ എത്തിയിരുന്നു. ഈ ക്യാംപിലെ രണ്ടു പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രവാസികളുമായി സാമൂഹിക അകലം പാലിക്കാതെ മന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് ഡി.എം.ഒയ്ക്കു പരാതി നല്‍കിയിരിക്കുന്നത്.
വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടയുണ്ടായിരുന്ന അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോകണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.