CrimeKeralaNews

എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിൽ

.
കോട്ടയം: ചിങ്ങവനത്ത്‌ മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം പള്ളം ഭാഗത്ത് കൊച്ചീത്തറ വീട്ടിൽ അഭിറാം ചന്ദ്രൻ (24), പനച്ചിക്കാട് പാത്താമുട്ടം ഭാഗത്ത് ഉഷസ്സ് വീട്ടിൽ അഫ്സൽ പ്രസാദ് (23)എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ഇവര്‍ വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചിങ്ങവനം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യുമായി മൂവരും പോലീസിന്റെ പിടിയിലാവുന്നത്.

ജില്ലാ നാർക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോൺ.സി, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ്.ഐ വിപിന്‍ ചന്ദ്രന്‍, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button