CrimeKeralaNewsRECENT POSTS
കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: കടവന്ത്രയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപാണ് മരിച്ചത്. പതിവ് പോലെ രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് അനൂപ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News