ടിക് ടോക് വീഡിയോ എടുക്കാന്‍ നടുറോഡില്‍ ജീപ്പിന് തീയിട്ട് യുവാവ്! പിന്നീട് സംഭവിച്ചത്
രാജ്കോട്ട്: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ആളുകള്‍ പലസാഹസങ്ങള്‍ക്കും മുതിരാറുണ്ട്. ഇപ്പോഴിതാ നടുറോഡില്‍ ജീപ്പിന് തീയിട്ടിരിക്കുകയാണ് ഒരു യുവാവ്. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജയാണ് ടിക് ടോക് വീഡിയോ എടുക്കാന്‍ സ്വന്തം ജീപ്പിന് തീയിട്ടത്. അഗ്‌നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡില്‍വച്ചാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ദ്രജിതിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ടിക് ടോക് വീഡിയോയ്ക്കായി ഇന്ദ്രജിത് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജീപ്പ് സ്റ്റാര്‍ട്ടായില്ല. ഇതില്‍ പ്രകോപിതനായാണ് ഇന്ദ്രജിത് ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ചായിരുന്നു തീയിട്ടത്. ഇതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു. ഇതേതുടര്‍ന്നാണ് ഇന്ദ്രജിതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.