NationalNewsRECENT POSTS

നിയമത്തെ അംഗീകരിക്കുന്നു, പക്ഷെ എന്റെ തലയ്ക്ക് യോജിക്കുന്ന ഒരു ഹെല്‍മെറ്റ് കിട്ടണ്ടേ സാര്‍..! സങ്കടം പറഞ്ഞ് യുവാവ്; മറുപടിയില്ലാതെ പോലീസും

അഹമ്മദാബാദ്: പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമം ലംഘനത്തിന് വന്‍ പിഴയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഹെല്‍മെറ്റ് വെക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും ഒക്കെ പിഴ തുക കുത്തനെ വര്‍ധിപ്പിച്ചിരിന്നു. എന്നാലിപ്പപ്പോള്‍ ഏറെ വിചിത്രവും സങ്കടകരവുമായ ഒരു സംഭവമാണ് വൈറലാകുന്നത്. ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചു വന്ന സാക്കിര്‍ മേമന എന്ന യുവാവിന് പിഴയീടാക്കാന്‍ തുടങ്ങുമ്പോഴായിരുന്നു തന്റെ അവസ്ഥ വിവരിച്ചത്. നിയമത്തെ എല്ലാം അംഗീകരിക്കുന്നുണ്ട്, പക്ഷേ എന്റെ തലയ്ക്ക് യോജിക്കുന്ന ഒരു ഹെല്‍മെറ്റ് കിട്ടണ്ടേയെന്നാണ് സാക്കിര്‍ പറഞ്ഞത്. ഇതോടെ പോലീസും കുഴങ്ങി. സാക്കിര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് പോലീസിനും മനസിലായി.

ഛോട്ടാ ഉദെപൂര്‍ ജില്ലയിലെ ബോഡേലി ടൗണിലാണ് സംഭവം. തലയുടെ വലുപ്പം കൂടിയതാണ് സാക്കിറിന് പണിയായത്. എവിടെ അന്വേഷിച്ചാലും തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടുന്നില്ല. ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ നടക്കുന്നില്ലെന്നും സാക്കിര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വണ്ടിയുടെ എല്ലാ രേഖകളും പക്കലുണ്ട്. ഹെല്‍മെറ്റ് വെയ്ക്കാന്‍ മാത്രമാണ് സാക്കിറിന് സാധിക്കാത്തത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണ് എന്നും സാക്കിര്‍ പറയുന്നു. ബൊഡേലി ടൗണില്‍ സ്വന്തമായി ഒരു പഴക്കട നടത്തുകയാണ് സാക്കിര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker