ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് അധ്യാപികയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് പിടിയില്‍
റായ്പൂര്‍: സ്‌കൂള്‍ അധ്യാപികയുടെ ഫോട്ടോ ലൈംഗിക തൊഴിലാളിയാണെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ ഫോട്ടോകളാണ് യുവാവ് സെക്സ് വര്‍ക്കറാണെന്ന് കാണിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
യുവാവിന്റെ വ്യാജ പ്രൊഫൈലിലാണ് അധ്യാപികയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. അശ്ലീല കമന്റും ഇയാള്‍ ഫോട്ടോയ്ക്കു താഴെ ഇട്ടിരുന്നു. ആരെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇവരെ സമീപിക്കുക എന്നായിരിന്നു പോസ്റ്റിനൊപ്പം എഴുതിയിരുന്നത്.
യുവതിയുടെ പ്രൊഫൈലില്‍ കയറി അവിടെ നിന്ന് ഫോട്ടോ ഷെയര്‍ ചെയ്തായിരുന്നു യുവാവ് വ്യാജപ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ഇട്ടത്. സംഭവം അറിഞ്ഞതോടെ യുവതി രാജേന്ദ്രനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് അറസ്റ്റിലായത്.