CrimeNationalNewsRECENT POSTS
അമ്മയെ വിവാഹം കഴിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയി! ഒടുവില്‍ യുവാവ് പിടിയിലായതിങ്ങനെ
ന്യൂഡല്‍ഹി: അമ്മയെ നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി നാടകം കളിച്ച യുവാവ് ഒടുവില്‍ പോലീസ് പിടിയില്‍. ട്രെയിനില്‍ വെച്ചാണ് ശൈലേന്ദര്‍ കോലിയെന്ന യുവാവ് യുവതിയെ പരിചയപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായി. അംബാലയിലെത്താന്‍ അവളെ സഹായിക്കാമെന്ന് യുവാവ് വാഗ്ദാനം ചെയ്തു.
യാത്രാമധ്യേ അയാള്‍ അവളുടെ രണ്ടു വയസ്സുള്ള കുട്ടിയെ പിടിച്ച് മറ്റൊരു ട്രെയിനില്‍ കയറി. തുടര്‍ന്ന് അയാള്‍ വിവിധ നമ്പറുകളില്‍ നിന്ന് യുവതിയെ വിളിച്ച് വിവാഹം കഴിക്കണമെന്നും ബദൂണിനടുത്തുള്ള ഒരു ഗ്രാമത്തിലെത്താനും ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ പോലീസിനെ സമീപിച്ചു. പോലീസ് കോളര്‍ ഐഡി വഴി ഇയാളെ കണ്ടെത്തി പിടികൂടുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News