KeralaNewsRECENT POSTS
ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി; സംഭവം തൃശൂരില്‍
തൃശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതിനെതിരേ പരാതിപ്പെട്ട യുവാവിനെ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണു പരാതിക്കാരന്‍. വീടിനു സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയും വൈകിട്ടും ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരേ പ്രവാസിയായ വിനോദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നു ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരേ തിരിഞ്ഞെന്നാണു വിനോദ് പറയുന്നത്.
ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതു വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു വിനോദിന്റെ പരാതി. സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതെന്നാണു ക്ഷേത്രം അധികൃതരുടെ വിശദീകരണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News