NationalNews

സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധം; യുവാവിനെ നടുറോഡില്‍ വെടിവെച്ച് കൊന്നു

ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ നടുറോഡില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ വസ്തു കച്ചവടക്കാരനായ ഗൗരവ് യാദവിനെ(32)യാണ് ഗുരുഗ്രാം ഗഢി ഹര്‍സരൂവിലെ സ്‌കൂളിന് സമീപത്തുള്ള റോഡില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സെക്ടര്‍ 82-ലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗൗരവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ കാറിന്റെ ടയര്‍ യാത്രയ്ക്കിടെ പഞ്ചറായിരുന്നു. തുടര്‍ന്ന് പുറത്തിറങ്ങി ടയര്‍ മാറ്റുന്നതിനിടെയാണ് മൂന്നംഗ സംഘം വെടിയുതിര്‍ത്തതെന്നും ഗൗരവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടെന്നും പോലീസ് പറഞ്ഞു.

എട്ട് വെടിയുണ്ടകളാണ് ഗൗരവിന്റെ ശരീരത്തില്‍നിന്ന് കണ്ടെടുത്തത്. ഒരു സുഹൃത്തിന്റെ ഭാര്യയുമായി ഗൗരവിന് അടുപ്പമുണ്ടായിരുന്നു. ഈ രഹസ്യബന്ധത്തില്‍ പ്രകോപിതനായ സുഹൃത്തും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. ഗൗരവിന്റെ പിതാവും ഇതേ സംശയമാണ് പോലീസിനെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button