KeralaNewsRECENT POSTS
‘ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന്‍ ഒരു പണി തന്നിരിക്കും’; ആകെ കൈയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഫൈന്‍ അടപ്പിച്ച പോലീസ് നടപടിക്കെതിരെ വിതുമ്പി യുവാവ്; വീഡിയോ
തൃശൂര്‍: ഇതിന് സാറ് അനുഭവിക്കും.. ഈശ്വരന്‍ ഒരു പണി തന്നിരിക്കും. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ആകെ കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപ ഹെല്‍മെറ്റ് വയ്ക്കാത്തതിന്റെ പേരില്‍ ഫൈന്‍ അടപ്പിച്ച പോലീസ് നടപടിക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധവുമായി യുവാവ്. വടക്കാഞ്ചേരി സ്റ്റേഷനിലെ എസ്.ഐയാണ് തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ഫൈന്‍ അടപ്പിച്ചതെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു.
യുവാവ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വളരെ മോശമായ രീതിയിലാണ് പോലീസുകാര്‍ തന്നോട് പെരുമാറിയത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങിയ പൈസയാണ് പോലീസുകാര്‍ ഫൈന്‍ അടപിച്ചതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News