CrimeKeralaNewsRECENT POSTS
പൊന്നാനിയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
മലപ്പുറം: പൊന്നാനിയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പൊന്നാനി പടിഞ്ഞാറേക്കര സ്വദേശി പ്രവീണിനാണ് മര്‍ദ്ദനമേറ്റത്. പൊന്നാനി കടപ്പുറത്ത്വച്ചാണ് ഒരു സംഘം ആളുകള്‍ പ്രവീണിനെ മര്‍ദ്ദിച്ചത്. പ്രവീണും കടപ്പുറത്തെ ചില മത്സ്യതൊഴിലാളികളുമായി സിനിമാ തിയേറ്ററില്‍വച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദ്ദനമെന്നാണ് പോലീസ് നല്‍കുന്ന വിവരം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News