Home-bannerKeralaNewsRECENT POSTS
കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആലപ്പുഴ: കായംകുളത്ത് കൊറോണ ലക്ഷണങ്ങളുമായി സിംഗപൂരില്‍ നിന്ന് വന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 206 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1999 ആയി.
ഇതില്‍ രോഗ ലക്ഷണങ്ങളുള്ള 75 പേര്‍ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്. മലപ്പുറത്താണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്, 307 പേര്‍. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും. തൃശൂരിന് പിന്നാലെ ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News