സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല; യുവനടി ടെറസില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മുംബൈ: സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിന്റെ ടെറസില്‍ നിന്നു ചാടി യുവനായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുംബൈയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പേള്‍ പഞ്ചാബി എന്ന് അറയിപ്പെടുന്ന നടിയാണ് ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
തനിക്ക് ഭാഗ്യമില്ലെന്നും സിനിമയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതാണ് ഇത്തരത്തില്‍ ആത്മഹത്യാ ശ്രമത്തിന് കാരണമെന്നുമാണ് പോലീസ് പറയുന്നത്. മാനസികമായി ഇവര്‍ അസ്വസ്ഥരാണെന്നും തുടര്‍ച്ചയായി അമ്മയുമായി വഴക്കിട്ടിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന് പുറമെ രണ്ട് വട്ടം ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതിന് തൊട്ട് മുന്‍പ് രക്ഷിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
രാത്രി 12.30 ഓടെയാണ് ആത്മഹത്യാശ്രമമുണ്ടായതെന്ന് അപ്പാര്‍ട്ട്മെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശബ്ദം കേട്ട് എന്താണ് എന്ന് നോക്കി ചെന്നപ്പോഴാണ് മൂന്നാം നിലയില്‍ ഇവര്‍ വീണുകിടക്കുന്നത് കണ്ടത്. പരിക്കേറ്റതാണെന്ന് മനസ്സിലാക്കിയ ഇവരെ ആശുപത്രിയിലാക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി പറഞ്ഞു.