29 C
Kottayam
Saturday, April 27, 2024

10000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം,​ പദ്ധതിയുമായി സംസ്ഥാന സർക്കാർ

Must read

ദുബായ് : കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കം കുറിച്ച് സംസ്ഥാന സർക്കാർ. വിഴിഞ്ഞം,​ ബേപ്പൂർ,​ കൊല്ലം,​ അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാകപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 22ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷകൾ ഓൺലൈനായും അല്ലാതെയും സമർപ്പിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. വലുപ്പമുള്ളത്,​ സാമാന്യം വലുപ്പമുള്ളത്,​ ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലെ കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്.

www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ,​ കേരള മാരിടൈം ബോർ‌ഡ്,​ ടി.,​ി 11/1666 (4&5), ഒന്നാംനില,​ മുളമൂട്ടിൽ ബിൽഡിംഗ്,​ പൈപ്പിൻമൂട്,​ ശാസ്തമംഗലം,​ തിരുവനന്തപുരം എ-695010 എന്ന വിലാസത്തിലോ 9544410029 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം. [email protected] ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാലും വിവരങ്ങൾ ലഭിക്കും.

പതിനായിരം രൂപയ്ക്ക് ടിക്കറ്റ്,​ 200 കിലോ ലഗേജ്,​ ഭക്ഷണം,​ വിനോദപരിപാടികള്‍ എന്നിവയുള്‍പ്പെടെ മൂന്നുദിവസത്തെ യാത്രയാണ്‌ പാക്കേജിൽ ആദ്യം ഉൾപ്പെട്ടിരുന്നത്. ആദ്യം പരീക്ഷണ സർ‌വീസ് നടത്താനും വിജയിച്ചാൽ മാസത്തിൽ രണ്ട് ട്രിപ്പുകൾ നടത്താനുമായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. കപ്പൽ സർവീസ് യാഥാർത്ഥ്യമായാൽ ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഉപയോഗപ്രദമാകും.

കപ്പൽ സർവീസ് സംബന്ധിച്ച് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മാസങ്ങൾക്ക് മുൻപ് ലോക്‌സഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ,​ നോർക്ക റൂട്‌സ്,​ കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടർന്ന് ടെൻഡർ പ്രസിദ്ധീകരിക്കാൻ മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.

വർഷങ്ങൾക്ക് മുൻപ് യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ എത് അധികകാലം നീണ്ടുനിന്നില്ല. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും ഗൾഫ് കപ്പൽ സർവീസ് പദ്ധതിക്ക് ജീവൻ വയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week