കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി യെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ജോസ് കെ മാണി എം പി യുടെ നിലപാടുകളെയും നേതൃത്വത്തേയും അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് യൂത്ത് ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡണ്ടുമാരും അന്തരിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ കബറിടത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി.
സാജന്‍ തൊടുക. ബിജു കുന്നേപറമ്പന്‍. ജയകൃഷ്ണന്‍ പുതിയേടത്ത്. ജില്‍സ് പെരിയപ്പുറം.ബഷീര്‍ കൂര്‍മ്മത്ത്. ഷാജി പുളിമൂടന്‍. ജോസഫ് സൈമണ്‍. ബിജു ഇളം തുരുത്തിയില്‍. ജോഷി മണിമല. ജിന്‍സണ്‍ പൗവ്വത്ത്. തോമസ് പാറയ്ക്കന്‍. ജോഷി ഇലഞ്ഞി. സജി തടത്തില്‍. ഗൗതം നായര്‍. തോമസുകുട്ടി വട്ടയ്ക്കാട്ട്, അന്‍സാരി പാളയം പറമ്പില്‍. ദീപു മാമ്മന്‍ മത്തായി. ജിജോ വരിക്കമുണ്ട. സാബു കണിപ്പറമ്പില്‍. ജോമോന്‍ മാമലശ്ശേരി. സാബു കുന്നേല്‍. മനോജ് മറ്റമുണ്ടയില്‍, ബിനോയ് ആനവിലാസം. ഷെയ്ഖ് അബ്ദുള്ള.ഢിനു ചാക്കോ .ജിസ്‌മോന്‍ ചാക്കുണ്ണി. കെ.വി.കണ്ണന്‍ . വിപിന്‍ എടൂര്‍. അഖില്‍ കാഞ്ഞിരംകുളം. സതീഷ് എറമങ്ങാട്ട്.നിഷാദ് തൊട്ടിയാന്‍. എന്നിവര്‍ പ്രസംഗിച്ചു. യൂജിന്‍ കൂവള്ളൂര്‍. ലാജി മഠത്തില്‍ കുന്നേല്‍. രാജു ചെരിയം കാലായില്‍.മഹേഷ് ചെത്തിമറ്റം. അഡ്വ. വിജോ ജോസ് . ജോബി വാതപ്പിള്ളില്‍. ആല്‍ബിന്‍ പേണ്ടാനം. അഭിലാഷ് തെക്കേതില്‍. ജയ്‌സണ്‍ പെരുമാംകുന്നേല്‍. ജിമ്മിച്ചന്‍ ഈറ്റത്തോട്. ജോണ്‍ ഇരുപുളം കാട്ടില്‍. ജോജോമോന്‍ പാറയില്‍. സന്തോഷ് കുഴിക്കാട്ട്. ടോം കാലാപറമ്പില്‍ .എഡ്വിന്‍ തോമസ്. സിജോ മുണ്ടറ്റം.ജോബി പാറേക്കാട്ടില്‍.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.