Home-bannerNationalNews
യോഗിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
ല്കനോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി സ്വദേശിയായ പ്രശാന്ത് കനോജിയയാണ് അറസ്റ്റിലായത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും അദ്ദേഹത്തിന് സമൂഹത്തിലുള്ള പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കും വിധത്തില്‍ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍വച്ച് ഒരു സ്ത്രീ മുഖ്യമന്ത്രിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മാധ്യമങ്ങളോട് പറയുന്ന വീഡിയോയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News