യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍
മുംബൈ: യെസ് ബാങ്കിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ റാണാ കപൂര്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകളിലാണ് അറസ്റ്റ്. മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ രാത്രിയില്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച റാണാ കപൂറിന്റെയും കുടുംബാംഗങ്ങളുടെയും മുംബൈയിലെ വസതികളിലും ഓഫീസികളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
കപൂര്‍ അവിഹിതസമ്പാദ്യം ഉണ്ടാക്കിയതു കണ്ടെത്തലും മറ്റുമാണു ലക്ഷ്യം. നേരത്തെ റാണാ കപൂറിനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. തകര്‍ച്ചയുടെ വക്കിലെത്തിയതിനെ തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ച യെസ് ബാങ്കിനെ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. യെസ് ബാങ്കിന് ആയിരം കോടി രൂപ വരെ അടിയന്തരമായി നല്‍കാന്‍ ആര്‍ബിഐ തീരുമാനിച്ചതായാണ് വിവരം. ആര്‍ബിഐ ആക്ട് 17 പ്രകാരമാണ് ഈ അസാധാരണ നടപടി. വായ്പയായിട്ടാവും റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് പണം അനുവദിക്കുക എന്നാണ് സൂചന.