തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനോടൊപ്പം തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പങ്കെടുത്തത് വലിയ വാര്‍ത്തയായി മാറിയിരുന്നു.മകനെ തോളിലേറ്റി ആനയ്ക്ക് പഴം നല്‍കുകയും തൊടുകയും ചെയ്തിരുന്നു. എന്നാല്‍ ആനയെ തൊട്ടതില്‍ കമ്മീഷണറിപ്പോള്‍ പുലിവാലു പിടിച്ചിരിയ്ക്കുകയാണ്.ആനയെ തൊട്ടുരസിച്ചത് ശിക്ഷാര്‍ഹമായ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹെറിട്ടേജ് ആനിമല്‍ ടാസ്‌ക് ഫോഴ്‌സ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിയ്ക്കുകയാണ്.
ആനയും ആളുകളും തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിയ്ക്കണമെന്ന നിയമം യതീഷ്ചന്ദ്ര ലംഘിച്ചതായാണ് ആരോപണം.ആനയുടെയും നാട്ടുകാരുടെയും സുരക്ഷയ്ക്കായി ബാരിക്കേഡുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്.ത്രിശൂര്‍ പൂരസമയത്ത് കമ്മീഷണര്‍ ഇത് ക്യത്യമായി നടപ്പിലാക്കിയിരുന്നു. എന്നിട്ടും നിയമം അറിയാവുന്നയാള്‍ ഇത് ലംഘിച്ചത് ശരിയായില്ലെന്ന് ടാസ്‌ക് ഫോഴ്‌സ സെക്രട്ടറി വെങ്കിടാചലം പറയുന്നു.
കുട്ടിയെ ആനയെ തൊടീക്കുമ്പോള്‍ ആനയും കുട്ടിയും തമ്മിലുള്ള ദൂരം 50 സെന്റീമീറ്ററില്‍ താഴെയാണെന്ന് ചൂണ്ടിക്കാട്ടുന്നതിനായി ചിത്രങ്ങളടക്കമാണ് പരാതി നല്‍കിയിരിയ്ക്കുന്നത്.