മുംബൈ:ഇലക്ട്രിക്ക് വാഹന നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. 11,000 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ മുതല്‍മുടക്കുക. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 73,400 കോടിരൂപയുടെ മുതല്‍മുടക്കാണ് ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ ഷവോമി ഉദ്ദേശിക്കുന്നത്.
ജനുവരിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ചൈനീസ് കമ്പനി ബൈഡുവും ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. കാര്‍നിര്‍മാതാക്കളായ ഗീലി ഓട്ടോമൊബൈല്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി ചേര്‍ന്ന് ഇലക്ട്രിക്ക് വെഹിക്കിള്‍ യൂണിറ്റ് വികസിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.
ടെക്ഭീമന്മാര്‍ ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ മുതല്‍മുടക്കുന്നതിന് പിന്നാലെയാണ് ഷവോമിയും വാഹന നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചത്