ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ്(covid) വകഭേദം (varinet)കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന
ഇനി മാസ്കില്ലെങ്കിലും(mask) കേസില്ല(no case). ആൾക്കൂട്ടത്തേയും നിയന്ത്രിക്കില്ല. കേസെടുക്കുന്നതുൾപ്പെടെ നടപടികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാര്(central govt) നിർദേശം നൽകി. കൊവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികൾ പിൻവലിക്കാൻ ആണ് കേന്ദ്രം നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേസുകൾ ഒഴിവാകുമെങ്കിലും ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്ക് അടക്കം ധരിക്കണമെന്നാണ് വിശദീകരണം
കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം പുതിയ ഉത്തരവ് ഇറക്കും. കേരളത്തിൽ ഒറ്റയ്ക്ക് കാറിൽ പോകുമ്പോൾ പോലും മാസ്ക് വേണമെന്നായിരുന്നു നിബന്ധന. മാസ്കില്ലെന്ന് കണ്ടെത്തിയാൽ 500 രൂപ ഫൈൻ അടക്കണമായിരുന്നു. ഈ നിയമങ്ങളാണ് കേന്ദ്ര നിർദേശത്തോടെ മാറുന്നത്. ഫൈൻ അടപ്പിക്കാനുള്ള ചുമതല പൊലീസുകാർക്ക് ആയിരുന്നു
മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ. കൊവിഡ് വ്യാപനത്തിൽ നിന്നും കേരളം പൂർണ്ണമായും മുക്തരായിട്ടില്ല. അടുത്ത തരംഗം ജൂണിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പൊതു സ്ഥലത്ത് മാസ്ക് ധരിക്കുന്നതാണ് നല്ല തെന്ന് ഐ.എം എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി പറഞ്ഞു
മാസ്ക് (Mask) ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം (Central Government). മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി. എന്നാല്‍ കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇതനുസരിച്ച് മാസ്ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശം ലഭിച്ചതോടെ കൊവിഡ് ചട്ടങ്ങളിൽ വ്യക്തത വരുത്തി കേരളം പുതുക്കിയ ഉത്തരവ് ഇറക്കും.
മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പറഞ്ഞു.