മുംബൈ∙ ഏകദിന പരമ്പരയ്ക്കായി സിംബാബ്‍വെയിൽ പരിശീലനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും സിംബാബ്‍വെയ്ക്കെതിരായ മൂന്നു മത്സരങ്ങള്‍ നിർണായകമാണ്. ഋഷഭ് പന്ത് ടീമിലില്ലാത്തതിനാൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണു വിക്കറ്റ് കീപ്പർമാർ. വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസണായിരിക്കും സിംബാബ്‍വെയിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് കീപ്പറെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യന്‍ ബോളറായ മനീന്ദർ സിങ്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി കളിക്കുന്നതു കാണാനാണു തനിക്കു താൽപര്യമെന്ന് മനീന്ദർ പറഞ്ഞു. ഇഷാനും മുകളിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനു സ്ഥാനമുണ്ടെന്നും മനീന്ദർ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
‘‘സഞ്ജുവിനും ഇഷാനും ഇടയിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ടു പേരും മികച്ച താരങ്ങളാണ്. പരിശീലകനും ക്യാപ്റ്റൻ രാഹുലിനും ഇത് അത്ര എളുപ്പമുള്ള കാര്യമാകില്ല. എങ്കിലും സഞ്ജു സാംസണാണു വിക്കറ്റ് കീപ്പറായി ഞാൻ പരിഗണിക്കുന്ന താരം– മനീന്ദർ സിങ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ശ്രീലങ്കയ്ക്കെതിരെയായിരുന്നു സഞ്ജു ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്.
2015ൽ സിംബാബ്‌വെയിൽ ട്വന്റി20യിൽ ആദ്യ മത്സരം കളിച്ച് ആറു വർഷങ്ങൾക്കു ശേഷമാണു താരത്തിന് ഏകദിന ടീമിൽ ഇടം കിട്ടുന്നത്. ഓഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ്‍വെയ്ക്കെതിരായ ആദ്യ ഏകദിനം. 20, 22 തീയതികളിലാണു മറ്റു മത്സരങ്ങൾ.
ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിന്റെ ചാന്‍സ് വളരെ ചെറുതാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ടീമില്‍ ഇടം നേടാനുള്ള ഓട്ടത്തില്‍ സഞ്ജു പിറകിലാണെന്നായിരുന്നു ചോപ്ര പറഞ്ഞത്.സഞ്ജു ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇറങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാറുള്ളതെന്നും എന്നാല്‍ ഇന്ത്യയ്ക്ക് ആ സ്ഥാനങ്ങളില്‍ മികച്ച താരങ്ങളുണ്ടെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിലെ മധ്യനിര ബാറ്റര്‍മാരെ കുറിച്ചും അവരുടെ സ്‌ട്രെങ്ത് ആന്‍ഡ് വീക്ക്‌നെസ് എന്നിവയെ കുറിച്ചും പറഞ്ഞ ചോപ്ര സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ;
‘സഞ്ജു സാംസണ്‍, അവന് ഒരുപാട് ആരാധകരുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും അവന് ആരാധകരേറെയാണ്. അവര്‍ ഇന്റര്‍നെറ്റില്‍ ആക്ടീവുമാണ്.
എനിക്ക് തോന്നുന്നത് ടീമില്‍ ഇടംനേടാനുള്ള ഓട്ടത്തില്‍ അവന്‍ പിറകിലാണ്. ലോകകപ്പിന് ശേഷം അവന്‍ ആറ് മത്സരം കളിച്ചു. 44 ശരാശരിയും 158 സ്‌ട്രൈക്ക് റേറ്റും അവനുണ്ട്. കിട്ടിയ അവസരമെല്ലാം അവന്‍ മുതലാക്കിയിട്ടുമുണ്ട്. ഐ.പി.എല്ലിലും അവന്റെ പെര്‍ഫോമന്‍സ് തരക്കേടില്ല. 17 മത്സരത്തില്‍ 28 ശരാശരിയില്‍ 458 റണ്‍സുകള്‍, അത് കുറച്ച് മോശം സ്‌കോറാണ്, കാരണം അവന്‍ ടോപ് ഓര്‍ഡറിലാണ് കളിക്കാനിറങ്ങുന്നത്.
പക്ഷേ 147 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് അവന്റേത്. എന്നാല്‍ സഞ്ജുവിന്റെ പ്രശ്‌നമെന്തെന്നാല്‍ ആദ്യ മൂന്നില്‍ കളിക്കുമ്പോള്‍ മാത്രമാണ് ഈ നമ്പറുകള്‍ കാണാന്‍ പറ്റുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഈ വര്‍ഷം അവസരം കിട്ടയപ്പോഴെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തില്‍ ഫീല്‍ഡറുടെ റോളിലും താരം തിളങ്ങിയിരുന്നു. എന്നിരുന്നാലും ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടാനായിട്ടില്ല.
ബാക് അപ് താരമായി പോലും സഞ്ജുവിനെ പരിഗണിച്ചില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്ന പ്രധാന വസ്തുതയിലൊന്ന്.
ഇന്ത്യയുടെ സിംബാബ്‌വേ പര്യടനമാണ് സഞ്ജുവിന് മുമ്പിലുള്ളത്. ഏറെ കാലത്തിന് ശേഷം വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏകദിന ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ സഞ്ജു വീണ്ടും സിംബാബ്‌വേക്കെതിരെയുള്ള ഏകദിന ടീമില്‍ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.