ഡൽഹി:വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നു ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് പ്രതിസന്ധിയാകുന്നു.വളരെ വേഗം പകരുന്നതാണ് ഒമിക്രോണെന്നതാണ് ഏതെ ഭീതി വിതയക്കുന്നത്. ഇന്ത്യയക്കമുള്ള രാജ്യങ്ങളില്‍ ഇതിനകം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവകരമായ സാഹചര്യം തന്നെയാണ് സൃഷ്ടിക്കുന്നത്.
ലോക്ഡൗണിന് പിന്നാലെ തകര്‍ന്നുപോയ സമ്ബദ് വ്യവസ്ഥ തിരികെ വരുന്നതിന്റെ ചില സൂചനകള്‍ വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഒമിക്രോണ്‍ ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ അത് സാമ്ബത്തിക രംഗത്തെ കാര്യമായി ബാധിക്കും.
വരുമോ ലോക്ഡൗണ്‍ ?
ഒമിക്രോണ്‍ വകഭേദം തീവ്രമാകുകയാണെങ്കില്‍, അത് വിവിധ രാജ്യങ്ങളെ കര്‍ശന നിയന്ത്രണത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കും. ചരക്കു-സേവനങ്ങളുടെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും സൃഷ്ടിക്കുക. ലോകം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലേക്ക് പോകും എന്ന ഉറപ്പാണ്.
കോവിഡിന്റെ ആദ്യ തരംഗങ്ങളില്‍ ലോക്ഡൗണിന്റെ ബുദ്ധിമുട്ടുകള്‍ ലോകം അറിഞ്ഞതാണ്. അതിനെക്കാള്‍ ഭയാനകമാകും പുതിയ ഭീഷണി. ഇനി കുറച്ചു നാളുകള്‍ കൂടി അടച്ചു പൂട്ടിയാല്‍ പല വികസ്വര രാജ്യങ്ങളിലും പട്ടിണി മരണം തുടര്‍ക്കഥയാകും.
കൂടുതല്‍ യാത്രാവിലക്ക് വരുന്നു
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ തന്നെ പല രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്. ഇതിന് ഒരു ഇളവിനായി പല ശ്രമങ്ങളും നടക്കുമ്ബോഴാണ് ഒമിക്രോണിന്റെ വരവ്. തൊഴില്‍ മേഖലയില്‍ അടക്കം വലിയ പ്രതിസന്ധിക്ക് കാരണമാകാന്‍ ഇടയുണ്ട് അത്.
കോവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നിരവധിപ്പേര്‍ക്കാണ് യഥാസമയം തിരികെയെത്താനാവാതെ ജോലി നഷ്ടമായത്. ഇനിയും യാത്രാവിലക്ക് വന്നാല്‍ അത് വലിയ തോതില്‍ ജോലിക്കാരെ ബാധിക്കും.
വീണ്ടും തിരിച്ചടി ഭയന്ന് വിനോദ സഞ്ചാരമേഖല
ഒമിക്രോണ്‍ വലിയ തിരിച്ചടി സൃഷ്ടിക്കുക വിനോദസഞ്ചാരമേഖലയെയാകും. ഒരിടവേളയ്ക്ക് ശേഷം വിനോദ സഞ്ചാരമേഖലയില്‍ ചെറിയൊരു ഉണര്‍വ് പ്രകടമായിരുന്നു. പല രാജ്യങ്ങള്‍ക്കും പ്രതീക്ഷ നല്‍കിയതായിരുന്നു കോവിഡിന്റെ കുറവ്.
എന്നാല്‍ ഒമിക്രോണ്‍ വീണ്ടുമൊരു അടച്ചിടിലിന്റെ നാളുകള്‍ സമ്മാനിച്ചാല്‍ ഇനിയൊരു തിരിച്ചു വരവുണ്ടാകാത്ത വിധം വിനോദ സഞ്ചാരമേഖലയ്ക്ക് തിരിച്ചടിയുണ്ടാകും. വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പല പ്രദേശങ്ങളും പലയിടത്തുമുണ്ട്.
വികസിത രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി വരും
ഒമിക്രോണിന്റെ വരവ് ഒറ്റനോട്ടത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് വലിയ പ്രശ്‌നമായി തോന്നില്ലെങ്കിലും അത്തരം രാജ്യങ്ങളുടെ സാമ്ബത്തിക രംഗത്തെത്തയും ജനങ്ങളുടെ ജീവിതത്തെയും ഇത് പ്രതികൂലമായാണ് ബാധിക്കുന്നത്. ആശുപത്രി വാസം വേണ്ട രോഗികളുടെ എണ്ണം കൂടിയാല്‍ വികസിത രാജ്യങ്ങളാണെങ്കില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയേക്കും.
കടുത്ത സാമ്പത്തിക ചെലവാകും ഇതുംമൂലം ഉണ്ടാകുക.വരവ് ഏറക്കുറെ പൂര്‍ണമായും നിലയ്ക്കുകയും ചെലവ് പരിധിവിട്ട് കൂടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.
പ്രവാസികളുടെ ദുരിതം
രാജ്യങ്ങളും കമ്ബനികളും പാപ്പരാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളെയാണ് ഇത് ഏറെ ബാധിക്കുക.
തകരുന്ന വ്യവസായങ്ങളെ പിടിച്ചുനിറുത്താന്‍ അടിയന്തര സാമ്ബത്തിക സഹായം നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയിലേക്ക് കര്യങ്ങള്‍ എത്തിയേക്കാം എന്നാണ് തിങ്ക്ടാങ്ക് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സര്‍ക്കാരുകള്‍ക്ക് താങ്ങാനാവത്ത സാമ്ബത്തിക ബാധ്യതയാകും സൃഷ്ടിക്കുക.