InternationalNews
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് മുക്തമാകാന്‍ അഞ്ച് വര്‍ഷമെടുക്കും; മുന്നറിയിപ്പുമായി ലോകബാങ്ക്
ന്യൂയോര്‍ക്ക്: കൊവിഡ് ആഘാതത്തില്‍ നിന്നും ആഗോള സമ്പദ് വ്യവസ്ഥ മുക്തമാവാന്‍ അഞ്ച് വര്‍ഷമെടുക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. സമ്പദ് വ്യവസ്ഥകളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ ചെറിയ ഉണര്‍വുണ്ടാകാം. അഞ്ച് വര്‍ഷമെങ്കിലും എടുക്കും സമ്പദ് വ്യവസ്ഥ പഴയനിലയിലേക്ക് എത്താന്‍.
കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കുറേ കാലം നില നില്‍ക്കും. രാജ്യങ്ങളില്‍ അസമത്വം വര്‍ധിക്കുകയും പാവപ്പെട്ട ജനങ്ങളെ കൊവിഡ് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 20 വര്‍ഷത്തിനിടെ പ്രതിസന്ധിമൂലം ദാരിദ്ര്യം വര്‍ധിക്കും. മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞ കാര്‍മെന്‍ റെയിന്‍ഹാര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News