NationalNewsRECENT POSTSTop Stories
ഹെല്‍മറ്റിന് പകരം അലൂമിനിയം പാത്രം തലയില്‍ കമഴ്ത്തി വച്ച് സ്‌കൂട്ടര്‍ യാത്രക്കാരി! വീഡിയോ വൈറല്‍
ഗതാഗത നിയമലംഘനത്തിനുള്ള പിഴ തുക വര്‍ധിപ്പിച്ചതോടെ നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ എല്ലാവരും അതീവശ്രദ്ധ പുലര്‍ത്തുകയാണ്. പോലീസ് ചെക്കിംഗ് കണ്ടാല്‍ വഴിമാറി പോവുന്നത് പണ്ടു മുതല്‍ക്കെ ആളുകള്‍ പയറ്റുന്ന തന്ത്രമാണ്. എന്നാല്‍ ഹെല്‍മെറ്റ് വേട്ടയില്‍ നിന്ന് രക്ഷനേടാന്‍ ഒരു സ്ത്രീ പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹെല്‍മറ്റിനു പകരം തലയില്‍ ചെറിയ അലൂമിനിയം പാത്രം വച്ചാണ് ഇവര്‍ ഇരുചക്ര വാഹനം ഓടിച്ചത്. കേരളത്തിനു പുറത്താണ് സംഭവം. ഈ വാഹനത്തിനു പുറകെ സഞ്ചരിച്ച ആളുകളാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 40 സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള വിഡിയോ ഒരാഴ്ച മുന്‍പാണ് പങ്കുവെച്ചതെങ്കിലും ഇപ്പോഴും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News