CrimeKeralaNewsRECENT POSTS

ഇന്റര്‍വ്യൂവിനായി ഹോട്ടലില്‍ വിളിച്ച് വരുത്തി കോട്ടയം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: ജോലിയുടെ ഇന്റര്‍വ്യൂവിനായി ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി കോട്ടയം സ്വദേശിയായ യുവതിയെ യുവാവ് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ കരിമ്പുഴ ഇറയത്തറ വീട്ടില്‍ അയൂബ് (35) ആണ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയെ ബുധനാഴ്ച അത്താണിയിലെ ഒരു ഹോട്ടലില്‍ വച്ച് അയൂബ് പീഡിപ്പിക്കുകയായിരുന്നു. ബ്യൂട്ടീഷ്യനായ യുവതിക്ക് അയൂബ് കൊച്ചിയില്‍ തുടങ്ങുന്ന പുതിയ ബ്യൂട്ടി പാര്‍ലറില്‍ മാനേജരായി ജോലി നല്‍കാമെന്ന് പറഞ്ഞാണ് ഇന്റര്‍വ്യൂവിനായി ഹോട്ടലിലേക്ക് വിളിപ്പിച്ചത്.

ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയ യുവതി ഒരു സുഹൃത്തിനെ വളിച്ചു വരുത്തി പീഡനവിവരം പറഞ്ഞ ശേഷം ഇരുവരും ചേര്‍ന്ന് ചെങ്ങമനാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 40കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത അയൂബിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റിയല്‍ എസ്റ്റേറ്റ് നടത്തുന്ന അയൂബ് വലിയ പണക്കാരനെന്ന വ്യാജേന മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്ത് സമൂഹ മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്ന സ്ത്രീകളെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button