KeralaNewsRECENT POSTS
തൃശൂരില്‍ വ്യാപാരിയുടെ മകള്‍ക്ക് കൊറോണയെന്ന് വ്യാജ പ്രചരണം; യുവതി അറസ്റ്റില്‍
തൃശൂര്‍: തൃശൂരിലെ വ്യാപാരിയുടെ മകള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്സാപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് തെറ്റിധരിച്ച് യുവതി പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്.
ഇതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News