ഭുവനേശ്വര്‍: രണ്ട് വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത കാറില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ ആണ് സസ്പെന്‍ഡ് ചെയ്തത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് ബെഹ്റാംപുര്‍ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഭുവനേശ്വറിലെ ജന്‍ല ഔട്ട്പോസ്റ്റിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തിരുന്നു.
ഫെബ്രുവരിയില്‍ കാര്‍ വിട്ടുനല്‍കാനായി ശ്രമിച്ചപ്പോഴാണ് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തുന്നത്. പിന്നീട് ഭുവനേശ്വര്‍ എയിംസിലെത്തിച്ച് അസ്ഥികൂടം പോസ്റ്റുമോര്‍ട്ടം ചെയ്തു. 45 വയസായ സ്ത്രീയുടേതാണ് മൃതദേഹമെന്നും ട്യൂബര്‍കുലോസിസാണ് മരണകാരണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News