കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകളുടെ അടക്കം 200ല്‍ അധികം പേരുടെ ചിത്രങ്ങളാണ് പ്രതികൾ പ്രചരിപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവർ ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനായി സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങളാണ് യുവാക്കൾ ശേഖരിച്ചത്. ആദ്യം ഇവ ടെലിഗ്രാം ബോട്ടിൽ അപ്ലോഡ് ചെയ്യും. അതിന് ശേഷമാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്.പിന്നീട് അവ അപ്‌ലോഡ് ചെയ്യും.
പ്രതികളിൽ ഒരാളായ സിബിന്‍ ലൂക്കോസിന്റെ മൊബൈല്‍ ഫോണ്‍ സുഹൃത്ത് അവിചാരിതമായി പരിശോധിച്ചപ്പോഴാണ് നഗ്നചിത്രങ്ങൾ കണ്ടെത്തിയത്. ഇതിൽ ഒരു ചിത്രം ഈ യുവാവിന്റെ ബന്ധുവിന്റേതായിരുന്നു. ഇതോടെ ഈ ചിത്രങ്ങളെല്ലാം യുവാവ് തന്റെ ഫോണിലേക്ക് പകര്‍ത്തി.
പിന്നാലെ പ്രദേശവാസികളോടും ബന്ധുക്കളോടുമെല്ലാം വിവരം അറിയിച്ചു. 149 പേരുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.പിന്നാലെ പ്രദേശവാസികളോടും ബന്ധുക്കളോടുമെല്ലാം വിവരം അറിയിച്ചു. തുടർന്ന് ഇവർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം നാട്ടുകാരാകെ ആശങ്കയിലാണ്.സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിച്ച് അന്വേഷണം കാര്യക്ഷമമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.