32.6 C
Kottayam
Tuesday, November 5, 2024
test1
test1

വിവാഹ ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് പോയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി,പുരുഷ സുഹൃത്ത് ഒളിവിൽ, കേസെടുത്തു

Must read

ഗാസിയാബാദ്: വിവാഹത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഹാപുർ സ്വദേശിയും 23കാരിയുമായ ഷെഹ്‌സാദിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ പുരുഷ സുഹൃത്തിനെ കാണാതായി. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ വേവ് സിറ്റിയിലെ ഹോട്ടൽ മുറിയിലാണ് ഷെഹ്‌സാദിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തില്‍ യുവതി സുഹൃത്തായ അസറുദ്ദീനൊപ്പമുണ്ടായിരുന്നതായി തെളിഞ്ഞു.

ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ഇയാള്‍  ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. നവംബർ 14ന് ഷെഹ്‌സാദിയുടെ വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങിന് സാധനങ്ങള്‍ വാങ്ങാനായി പോകുകയാണെന്ന് പറഞ്ഞ് ശനിയാഴ്ച വൈകിട്ടാണ് ഷെഹ്സാദിയ ഗാസിയാബാദിലേക്ക് പുറപ്പെട്ടത്.

ഞായറാഴ്ച രാവിലെ 7 മണിയോടെ ഷെഹ്‌സാദി മരിച്ചതായി അസറുദ്ദീൻ ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ അറിയിച്ചു. സഹോദരനാണ് പൊലീസിനെ വിവരമറിയിച്ചത്.  പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. 

വേവ് സിറ്റി പോലീസ് സ്‌റ്റേഷൻ പരിധിയിലെ അനന്ത് ഹോട്ടലിന്റെ 209-ാം നമ്പർ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ മൃതദേഹം പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു. പൊലീസ് ഹോട്ടൽ മുറി സീൽ ചെയ്തു. ഹോട്ടൽ ജീവനക്കാരുടെ മൊഴി അനുസരിച്ച് അസ്ഹറുദ്ദീനും ഷെഹ്സാദിയയും ഒക്‌ടോബർ 20ന് രാത്രി 11 മണിയോടെ മുറി വാടകയ്‌ക്കെടുത്തതായി പൊലീസ് കണ്ടെത്തി. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് എസിപി പറഞ്ഞു. 

മോഷണക്കേസിൽ ജയിലിലായ അസ്ഹറുദ്ദീൻ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അസ്ഹറുദ്ദീനും ഷെഹ്സാദിയയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെയാണ് ദില്ലി സ്വദേശിയായ യുവാവുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹിതനായ അസ്ഹറുദ്ദീൻ ഭാര്യയോട് അകന്നുകഴിയുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; ഹൈക്കോടതി വിധി റദ്ദാക്കി

ന്യൂഡല്‍ഹി: 2004-ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ്...

‘രാഷ്ട്രീയത്തിലിറങ്ങിയ അന്ന് മുതൽ മത്സരിക്കുന്നു’; മുരളീധരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കണ്ണൂർ: കെ മുരളീധരനെതിരെ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രം​ഗത്ത്. കെ മുരളീധരൻ ഇതുവരെ പാലക്കാട്  പ്രചാരണത്തിനിറങ്ങാതെ നിന്നത് ശരിയായില്ലെന്ന്‌ മുല്ലപ്പള്ളി  പറഞ്ഞു.  പാലക്കാട് പ്രചാരണത്തിറങ്ങുന്നത് സംബന്ധിച്ച അതൃപ്തി പരസ്യമായി...

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക്...

എന്റെ പ്രിയപ്പെട്ട മഞ്ജു എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ….. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍;ചര്‍ച്ചയായി ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിന് കാരണം നടിയുടെ മറുപടി വൈകിയതിനാല്‍. 'ഒടിയന്‍' സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു...

മഞ്ജു വാര്യര്‍ക്ക് തിരിച്ചടി,നടിയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാർ മേനോനെതിരായ പോലീസ്‌ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി മ‍ഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.