ചമ്രവട്ടം: ക്യാമ്പസ് സെലക്ഷന് വഴി ലഭിച്ച ആദ്യ ജോലിക്ക് ചേരാന്‍ പൂനെയിലെ കമ്പനിയിലേക്ക് പോയ യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാശ്ശേരി ഹരിദാസന്റെ മകള്‍ ഐശ്വര്യ ആണ് മരിച്ചത്. 21 വയസായിരുന്നു.
കോട്ടക്കല്‍ പോളിയില്‍ നിന്നും ക്യാമ്പസ് സെലക്ഷന് വഴി കിട്ടിയ ജോലിക്ക് ഐശ്വര്യ കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ച് പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 25ന് ഐശ്വര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ സംസ്കാരം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News