CrimeNews

മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ യുവതി പിടിയില്‍

ന്യൂഡല്‍ഹി: മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം അയല്‍വാസിയുടെ മൂന്നു വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. 25കാരിയായ യുവതിയാണ് അറസ്റ്റിലായത്.

വിവാഹിതയായ യുവതി കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നും കടുന്ന സമ്മര്‍ദ്ദം നേരിട്ടിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി യുവതി മന്ത്രവാദിയെ സമീപിച്ചു. ഇവരുടെ നിര്‍ദേശാനുസരണമാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഒരു ബാഗിനുള്ളിലാക്കി കെട്ടിടത്തില്‍ കൊണ്ടിടുകയും ചെയ്തു.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചില്‍ നടത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാകുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button