28.3 C
Kottayam
Wednesday, November 20, 2024
test1
test1

ആവേശം കെട്ടടങ്ങി; ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു

Must read

മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്സ് (Threads) എന്ന ആപ്പ് ലോഞ്ച് ചെയ്തതിന് പിന്നാലെ വൻതോതിൽ ഡൌൺലോഡ് ചെയ്യപ്പെട്ടു. ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ഉപയോക്താക്കളെ നോടാനും പ്ലാറ്റ്ഫോമിന് സാധിച്ചിരുന്നു. ട്വിറ്ററിന് സമാനമായ സവിശേഷതകളോടെ വരുന്ന ഈ പ്ലാറ്റ്ഫോമിലേക്ക് ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ലോഗിൻ ചെയ്യേണ്ടത്. ത്രഡ്സിലെ ആളുകളുടെ ബഹളം പതിയെ കുറയുന്നതായാണ് പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. ത്രഡ്സ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞ് വരികയാണ്.

ആദ്യ ഘട്ടത്തിൽ നിരവധി ഉപയോക്താക്കൾ ട്വിറ്ററിൽ നിന്ന് ത്രെഡ്സിലേക്ക് മൈഗ്രേറ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി മറിയുകയാണ്. വെറും 10 ദിവസത്തിനുള്ളിൽ ആപ്പ് 150 ദശലക്ഷത്തിലധികം ഡൗൺലോഡുകൾ നേടിയെങ്കിലും, അതിന്റെ ദൈനംദിന ഉപയോഗം ഏകദേശം 50 ശതമാനം കുറഞ്ഞിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിന്റെ ദൈനംദിന ഉപയോഗം ഗണ്യമായി കുറഞ്ഞിരിക്കുകയാണ് എന്നും നേരത്തെ ഉണ്ടായിരുന്ന 20 മിനിറ്റിനെ അപേക്ഷിച്ച് പ്രതിദിനം 10 മിനിറ്റ് മാത്രമേ ഇപ്പോൾ ആളുകൾ ത്രഡ്സിൽ ചിലവഴിക്കുന്നുള്ളു എന്നുമാണ് പുതിയ കണക്കുകൾ.

സെൻസർ ടവർ പുറത്ത് വിട്ട ഡാറ്റ അനുസരിച്ച് ജൂലൈ 5ന് ലോഞ്ച് ചെയ്തതിന് ശേഷം ത്രെഡ്സിന്റെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞിരിക്കുകയാണ്. സമാനമായി ആൻഡ്രോയിഡ് ഫോണുകളിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം കുറവ് ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്ലാറ്റ്‌ഫോമിൽ ആളുകൾ ചിലവഴിക്കുന്ന സമയത്തിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.

ഉപയോഗത്തിൽ കുറവുണ്ടാകുമ്പോഴും ത്രെഡ്സിന്റെ ഈ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തിട്ട് അധിക കാലമായിട്ടില്ല എന്നകാര്യം ഓർമ്മിക്കേണ്ടതുണ്ട്. തുടക്കത്തിലെ കണക്കുകൾ ഈ പ്ലാറ്റ്ഫോമിന്റെ ഭാവി നിശ്ചയിക്കില്ലെന്ന് ഉറപ്പാണ്. വൈകാതെ മെറ്റ ട്വിറ്ററിന് സമാനമായ കൂടുതൽ സവിശേഷതകൾ ത്രെഡ്സിൽ കൊണ്ടുവരുമെന്നാണ് സൂചനകൾ. ഇത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ത്രെഡ്സിലെ ദൈനംദിന ഉപയോഗം വർധിപ്പിക്കാനും സഹായിച്ചേക്കും. നിലവിൽ പ്ലാറ്റ്ഫോമിലുള്ള പ്രശ്നങ്ങൾ കമ്പനി തന്നെ അംഗീകരിക്കുന്നുണ്ട്.

ഡാറ്റ.എഐയിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ആഗോളതലത്തിലെ ത്രെഡസ് ആപ്പിന്റെ ഡൗൺലോഡുകളുടെ 33 ശതമാനവും ഇന്ത്യയിലാണ് നടന്നിട്ടുള്ളത്. ആപ്പിന്റെ 22 ശതമാനം ഡൌൺലോഡ് ചെയ്തത് ബ്രസീലും 16 ശതമാനം അമേരിക്കയിലുമാണ്. ആക്ടീവ് യൂസേഴ്സിന്റെ ശതമാനം ത്രെഡ്സിൽ കുറഞ്ഞപ്പോൾ തന്നെ തന്റെ പ്ലാറ്റ്‌ഫോമിലെ ആഗോള ഉപയോഗം 3.5 ശതമാനം വർധിച്ചുവെന്ന് ട്വിറ്ററിന്റെ സിഇഒ എലോൺ മസ്‌ക് അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ഔദ്യോഗികമായ കണക്കുകളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

പ്രൊഫൈൽ പേജ് വ്യൂസിൽ നിന്നുള്ള പരസ്യ വരുമാനം ഷെയർ ചെയ്യാനും ട്വിറ്റർ പദ്ധതിയിടുന്നുണ്ട്. പരസ്യവരുമാനത്തിൽ ഗണ്യമായ ഇടിവാണ് ട്വിറ്ററിൽ ഉണ്ടായിരിക്കുന്നത്. വരുമാനത്തിലെ 50 ശതമാനം ഇടിവ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി ട്വിറ്റർ നേരിടുന്നുവെന്ന് മസ്‌ക് അടുത്തിടെ സമ്മതിച്ചിരുന്നു. സൈൻ അപ്പുകളുടെ കാര്യത്തിൽ മെറ്റയുടെ ത്രെഡ്സ് ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചുവെന്നും വൈകാതെ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ത്രെഡ്സ് ആക്ടീവ് യൂസേഴ്സിന്റെ എണ്ണം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, പിന്നിലായി സൂര്യ; സഞ്ജുവും മുന്നോട്ട്

മുംബൈ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 റാങ്കിങ്ങിൽ ബാറ്റർമാരിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ്...

സുനിത വില്യംസിന്റെ ഭക്ഷണത്തില്‍ ‘ഫ്രഷ് ‘ഇല്ല, കിട്ടണമെങ്കില്‍ മൂന്നുമാസം കഴിയണം;ആശങ്ക

കാലിഫോര്‍ണിയ:തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്ന് അഞ്ചുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്.)ത്തില്‍ തുടരുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും. ഭക്ഷണം അവിടെ ആവശ്യത്തിനുണ്ടെങ്കിലും ‘ഫ്രഷ് ഫുഡി’ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍...

കൊച്ചിവിട്ട ബാല കോട്ടയത്ത്; വൈക്കത്തെ വീട്ടിൽ താമസം

കോട്ടയം: കൊച്ചി വിട്ട നടൻ ബാല വൈക്കത്ത് താമസം ആരംഭിച്ചതായി വിവരം. ഫോട്ടോഗ്രാഫർ ശാലു പേയാട് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ഭാര്യ കോകിലയും ഇവിടെയാണ് ഉള്ളത് എന്നും ശാലു പറഞ്ഞു....

രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി

കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു.ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക് വരട്ടേ . ഒന്നും ചെയ്യാതെ പാർട്ടിയിൽ...

വിവാഹാഭ്യർത്ഥന നിരസിച്ചു;അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് കുത്തിക്കൊന്നു

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.