വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും;മുന്നറിയിപ്പുമായി തമിഴ് സംഘടനകള്‍
ചെന്നെ:തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് സാമന്ത. നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ സാമന്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സംഘടനകള്‍. തമിഴ് പുലിയായി വേഷമിട്ടതിന് ആണ് നടി സാമന്തയ്‌ക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസില്‍ അഭിനയിച്ചതിനെതിരെയാണ് പ്രതിഷേധം. സംഘടനയെ തീവ്രവാദ സംഘടനയായിട്ടാണ് അവതരിപ്പിക്കുന്നതെന്നും തമിഴരെ അപമാനിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീമാനാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വെബ് സീരീസ് പുറത്തിറങ്ങിയാല്‍ സാമന്തയും അണിയറ പ്രവര്‍ത്തകരും ആമസോണും അതിന്റെ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് സീമാന്‍ പറഞ്ഞു. അതേസമയം, വിവാഹിതയായ ശേഷം തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രമേ സാമന്ത സഹകരിച്ചിട്ടുള്ളൂ. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ‘ആക്ടീവ്’ ആണ് താരം. യോഗയാണ് ഫിറ്റ്‌നസിന് വേണ്ടി സാമന്ത അവലംബിക്കുന്ന രീതി.
അതിനാല്‍ത്തന്നെ മിക്കവാറും യോഗ പോസുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാമാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്ത പങ്കുവച്ച യോഗ ചിത്രം ശ്രദ്ധേയമായിരുന്നു. തല കീഴായി തൂങ്ങിക്കിടക്കുന്ന തരത്തിലാണ് ചിത്രത്തില്‍ സാമന്തയെ കാണുന്നത്.
അല്‍പം വിഷമത പിടിച്ചൊരു പോസ് ആണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജീവിതം പിടിച്ചുവയ്ക്കുന്നതിന്റെയും തുറന്നുവിടുന്നതിന്റെയും ഒരു ‘ബാലന്‍സ്’ ആണെന്ന അടിക്കുറിപ്പോടെയാണ് സാമന്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രീത്തിംഗുമായി ബന്ധപ്പെട്ട ടിപ് ആണിതെന്നാണ് സൂചന. എന്തായാലും സ്ത്രീകളടക്കം നിരവധി പേരാണ് സാമന്തയുടെ യോഗ ചിത്രത്തിന് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. ഏറെ പ്രചോദനം നല്‍കുന്നതാണ് ചിത്രമെന്നാണ് അധികപേരും കുറിച്ചിരിക്കുന്നത്.